സീറ്റില്‍: ലൈംഗികാവയവത്തില്‍ സിലിക്കണ്‍ കുത്തിവെച്ച 28കാരന് ദാരുണാന്ത്യം. ഓസ്‌ട്രേലിയന്‍ സ്വദേശിയും വാഷിംഗ്ടണിലെ സീറ്റില്‍ സ്ഥിരതാമസക്കാരനുമായ ജാക്ക് ചാംപന്‍ എന്ന യുവാവാണ് മരിച്ചത്. അമിതമായി സിലിക്കണ്‍ കുത്തിവച്ചത് മൂലമുണ്ടാകുന്ന സിലിക്കോണ്‍ ഇന്‍ജെക്ഷന്‍ സിന്‍ഡ്രോമാണ് യുവാവിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാക്കിന്റെ ശ്വാസകോശം തകരാറിലായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വവര്‍ഗാനുരാഗിയായ ജാക്ക് ഇവര്‍ക്കായി നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വിവിധ പരിപാടികള്‍ക്കായി കൃത്രിമരീതികളിലൂടെ ശരീരത്തില്‍ മാറ്റം വരുത്താറുള്ള ആളായിരുന്നു. പങ്കാളിയുടെ താല്‍പര്യപ്രകാരമായിരുന്നു ജാക്ക് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ജാക്കിന്റെ അമ്മ പറയുന്നത്.
എന്നാല്‍ ജാക്കിന് മേല്‍ ഇത്തരം കൃത്രിമ രീതികള്‍ സ്വീകരിക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിരുന്നില്ലെന്നാണ് പങ്കാളി വിശദമാക്കുന്നത്. കൃത്രിമരീതികള്‍ ഉപയോഗിച്ച് ശരീരത്തില്‍ മാറ്റം വരുത്തുന്നതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ജാക്കിന് അറിവുണ്ടായിരുന്നെന്ന് പങ്കാളി പ്രതികരിച്ചു.
from mangalam.com https://ift.tt/2FghzKa
via IFTTT
No comments:
Post a Comment