റായ്പൂര്‍: ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗണ്ഡിലെ അന്തഗാഹ് ഗ്രാമത്തില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. ഗ്രാമത്തിലേ ഏഴോളം ഭാഗങ്ങളില്‍ സ്‌ഫോടനമുണ്ടാകുകയായിരുന്നു. തലസ്ഥാനമായ റായ്പൂരില്‍ നിന്നും 175 കിലോ മീറ്റര്‍ അകലെ കണ്‍കര്‍ ജില്ലയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു ജവാനും പരിക്കേറ്റു.
ബിജാപൂരിലും മാവോയിസ്റ്റ് ആക്രമണമുണ്ടായി. മാവോയിസ്റ്റുകളില്‍ ഒരാളുടെ മൃതദേഹം ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വനത്തില്‍ വച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ വലിയ വെടിവെയ്പ്പുണ്ടായെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഛത്തീസ്ഗഡില്‍ ഏഴുജില്ലകളിലേക്കാണ് തിങ്കളാഴ്ച നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
from mangalam.com https://ift.tt/2qBfLBk
via IFTTT
No comments:
Post a Comment