ഹൈദരാബാദ്: ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മ്മക്ക് ഒരുക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡല്‍ഹിയിലെ ആന്ധ്രാപ്രദേശ് ഭവനില്‍ വച്ച് നവംബര്‍ 22 ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ യോഗവും ചന്ദ്രബാബു നായിഡു വിളിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് ശേഷമാണ് നായിഡു ഇത്തരത്തില്‍ പ്രതിപക്ഷ ഐക്യത്തിന് നീക്കം നടത്തിയത്. ശനിയാഴ്ച രാവിലെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് ആന്ധ്രയിലെ ജനറല്‍ സെക്രട്ടറി അശോക് ഗെലോഡുമായി അമരാവതിയില്‍ വച്ച ചര്‍ച്ച നടത്തിയിരുന്നത്. തുടര്‍ന്ന് ചെന്നൈയിലെത്തിയ അദ്ദേഹം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷപാര്‍ട്ടികളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയശേഷം ചെന്നൈയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നോ രണ്ടോ ആളുകള്‍ക്ക് മറിച്ചൊരു അഭിപ്രായമുണ്ടാകും. തങ്ങളും (ടിഡിപി) കോണ്‍ഗ്രസുമായി 40 വര്‍ഷമായി അഭിപ്രായവിത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഒന്നിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2qDaOrD
via IFTTT
No comments:
Post a Comment