മിഠായി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി; അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പതിനൊന്ന് വയസുകാരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

മിഠായി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി; അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പതിനൊന്ന് വയസുകാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പതിനൊന്ന് വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീടിന് എതിരെയാണ് പ്രതിയായ കുട്ടിയുടെ വീടും. ഗസിയാബാദിലെ മുറഡ്‌നഗറിലുള്ള വില്ലേജില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം ഉണ്ടായത്.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രതി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വയലില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ്. പ്രതി ഈ സമയം സ്ഥലം കാലിയാക്കിയിരുന്നെന്നും കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയാണ് നടന്നസംഭവം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ സഞ്ജയ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയായ 11 വയസുകാരനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തു തിങ്കളാഴ്ച ജുവനയില്‍ കോടതിയില്‍ ഹാജരാക്കും.



from mangalam.com https://ift.tt/2FjDhwL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages