കോഴിക്കോട്: പേഴ്സ് കവർന്ന് അതിലെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന യുവതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. കോഴിക്കോട് നന്മണ്ടയിലെ എ.ടി.എം സെന്ററിൽ നിന്നാണ് യുവതി പണം പിൻവലിച്ചത്. പേഴ്സിലുണ്ടായിരുന്ന ഡയറിയിൽ എഴുതിവെച്ച പിൻനമ്പർ ഉപയോഗിച്ച് പണം പിൻവലിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പലതവണയായി 36000 രൂപ യുവതി പിൻവലിച്ചതായി കസബ പോലീസ് എസ്.ഐ വി.സജിത് അറിയിച്ചു. മുഖം മറച്ചാണ് യുവതി എ.ടി.എം സെന്ററിൽ കയറിയത്. അതുകൊണ്ട് തന്നെ യുവതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Dve8NV
via
IFTTT
No comments:
Post a Comment