ന്യൂഡൽഹി: ഈ മാസം ഭുവനേശ്വറിൽ തുടങ്ങുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മുൻനിര താരങ്ങളായ എസ്.വി. സുനിൽ, രൂപീന്ദർ സിങ്, രമൺദീപ് സിങ് എന്നിവരില്ല. ഏഷ്യൻ ഗെയിംസിൽ ടീമിനെ നയിച്ച മലയാളി താരം ശ്രീജേഷിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം മൻപ്രീത് സിങ് ഏറ്റെടുക്കും. ചിംഗ്ലെൻസന സിങ്ങാണ് വൈസ് ക്യാപ്റ്റൻ. ശ്രീജേഷ് തന്നെയാകും ഇന്ത്യയുടെ ഗോൾവലയം കാക്കുക. 34 അംഗ സാധ്യതാ ടീമിൽനിന്ന് വ്യാഴാഴ്ചയാണ് ഹോക്കി ഇന്ത്യ 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നവംബർ 28 മുതൽ ഡിസംബർ 16 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. പ്രാഥമിക ഘട്ടത്തിൽ ബെൽജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുൾപ്പെട്ട ഗ്രൂപ്പ് സിയിലാണ് ഇന്ത്യയുടെ മത്സരങ്ങൾ. ആദ്യ മത്സരത്തിൽ നവംബർ 28-ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. പരിചയസമ്പന്നരായ രമൺദീപും സുനിലും ഇല്ലാത്തത് ഇന്ത്യയുടെ മുന്നേറ്റത്തെ ബാധിക്കും. പരിക്കാണ് ഇരുവർക്കും വിനയായത്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കുമുമ്പ് കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് എസ്.വി. സുനിൽ പൂർണമായും മുക്തനായിട്ടില്ല. രമൺദീപ് സിങ്ങും കുറച്ചുകാലമായി പരിക്കിലാണ്. അതേസമയം ഫോമില്ലായ്മയാണ് രൂപീന്ദർപാൽ സിങ്ങിന്റെ സ്ഥാനം തെറിപ്പിച്ചത്. ഒഡിഷക്കാരനായ 34-കാരൻ ബീരേന്ദ്ര ലാക്ര സ്വന്തം നാട്ടിൽ ലോകകപ്പ് കളിക്കാനുള്ള ടീമിൽ ഇടംനേടി. ഒഡിഷയിൽനിന്നുള്ള അമിത് രോഹിതാസും ടീമിലുണ്ട്. പുതുമുഖങ്ങളായി നീലകണ്ഠ ശർമയും ഹാർദിക് സിങ്ങും ടീമിൽ ഇടംനേടി. ഏറ്റവും മികച്ച 34 താരങ്ങളിൽനിന്ന് 18 പേരെ തിരഞ്ഞെടുക്കാൻ ഏറെ ബുദ്ധിമുട്ടി. ലഭ്യമായ ഏറ്റവും മികച്ച താരങ്ങളെയാണ് അന്തിമ ടീമിൽ ഉൾപ്പെടുത്തിയത് - കോച്ച് ഹരേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യൻ ടീം: ഗോൾകീപ്പർമാർ: പി.ആർ. ശ്രീജേഷ്. കൃഷൻ ബഹാദൂർ പഥക്. പ്രതിരോധം: ഹർമൻപ്രീത് സിങ്, ബീരേന്ദ്ര ലക്ര, വരുൺ കുമാർ, കൊതജിത് സിങ്, സുരേന്ദർ കുമാർ, അമിത് രോഹിതാസ്. മധ്യനിര: മൻപ്രീത് സിങ് (ക്യാപ്റ്റൻ), ചിംഗ്ലൻസന സിങ് (വൈസ് ക്യാപ്റ്റൻ), നീലകണ്ഠ ശർമ, ഹാർദിക് സിങ്, സുമിത്. മുൻനിര: അകാശ്ദീപ് സിങ്, മൻദീപ് സിങ്, മൻദീപ് സിങ്, ദിൽപ്രീത് സിങ്, ലളിത് കുമാർ ഉപാധ്യായ്, സിമ്രൻജീത്ത് സിങ്. Content Highlights: hockey world cup 2018 harmanpreet to lead india
from mathrubhumi.latestnews.rssfeed https://ift.tt/2RHAU8r
via
IFTTT
No comments:
Post a Comment