താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ഇന്ത്യ

ന്യൂഡൽഹി:ഇതാദ്യമായി താലിബാനുമായി ചർച്ചനടത്താൻ ഇന്ത്യ. നവംബർ ഒമ്പത് വെള്ളിയാഴ്ച മോസ്കോയിൽ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് ഇന്ത്യ താലിബാനുമായി ചർച്ച നടത്തുക. അഫ്ഗാനിസ്താനിലെ സമാധാനം സംരക്ഷണം എന്ന ലക്ഷ്യം മുൻനിർത്തി റഷ്യയാണ് ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക തലത്തിലാകും ചർച്ച. ഇന്ത്യ, അമേരിക്ക, പാകിസ്താൻ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളും താലിബാനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. മുൻ നയതന്ത്ര പ്രതിനിധികളായഅമർ സിൻഹ,ടി സി എ രാഘവൻഎന്നിവരാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിൽ ഇന്ത്യൻ അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്അമർ സിൻഹ.പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയിരുന്നു ടി സി എ രാഘവൻ. അഫ്ഗാനിസ്താനിലെ സമാധാന സംരക്ഷണത്തിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ എല്ലാ പിന്തുണയുണ്ടാകുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രാവിഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഇതാദ്യമായാണ് അഫ്ഗാനിസ്താനിലെ സമാധാനവുമായി ബന്ധപ്പെട്ട് താലിബാനുമായി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകുന്നത്. മോസ്കോ ഫോർമാറ്റ് എന്നു പേരിട്ടിരിക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ഇറാൻ, കസാഖിസ്ഥാൻ, കിർഗിസ്താൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങൾക്കും ക്ഷണപത്രം അയച്ചിട്ടുള്ളതായി റഷ്യൻ വാർത്താ ഏജൻസി സ്പുട്നിക് റിപ്പോർട്ട് ചെയ്തു. content highlights:in first time india to participate in talks with taliban at non official level


from mathrubhumi.latestnews.rssfeed https://ift.tt/2DcQ29X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages