മുംബൈ: മുഹൂർത്ത വ്യാപാരത്തിലെ നേട്ടം വിപണിക്ക് നിലനിർത്താനായില്ല. സെൻസെക്സ് 209 പോയന്റ് നഷ്ടത്തിൽ 35028ലും നിഫ്റ്റി 50 പോയന്റ് താഴ്ന്ന് 10547ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 361 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 540 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ഫാർമ സെക്ടർമാത്രമാണ് നേട്ടത്തിലുള്ളത്. യെസ് ബാങ്ക്, പവർ ഗ്രിഡ് കോർപ്, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, വിപ്രോ, ഹിൻഡാൽകോ, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ടിസിഎസ്, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2QwwVva
via
IFTTT
No comments:
Post a Comment