ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദേശം നൽകാനാവില്ലെന്ന് ഹൈക്കോടതി. റിവ്യു ഹർജി നൽകാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യവും ഹൈക്കോടതി നിരാകരിച്ചു. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അവകാശങ്ങളിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നിലപാടെടുക്കണമെന്ന ആവശ്യമാണ് ഹർജിക്കാരൻ ഉയർത്തിയത്. സർക്കാർ വിശ്വാസികൾക്ക് ഒപ്പമാണെന്ന പ്രഖ്യാപനമാണ് നടത്തിയത്. അതിനാൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ഒരാവശ്യം. അത് കോടതി നിരാകരിച്ചു. ഹർജിക്കാരന്റെ രണ്ടാമത്തെ ആവശ്യം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ റിവ്യൂ ഹർജി നൽകാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകണമെന്നതായിരുന്നു. എന്നാൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അവകാശങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഒപ്പം സർക്കാർ സുപ്രീം കോടതിയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അതിനാലായിരിക്കാം സർക്കാർ ഈ കേസിൽ റിവ്യൂഹർജി നൽകാത്തതെന്ന ശ്രദ്ധേയമായ നിരീക്ഷണവും ദേവസ്വം കേസുകൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2yX4cJi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages