നോട്ട് കണ്ടുകെട്ടലായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം: അരുണ്‍ ജെയ്റ്റ്‌ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

നോട്ട് കണ്ടുകെട്ടലായിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാർഷിക ദിനത്തിൽ പുതിയ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടൽ മാത്രമായിരുന്നില്ലെന്നാണ് രണ്ടാം വാർഷിക ദിനത്തിൽ ജെറ്റ്ലിയുടെ പ്രതികരണം. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കലായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു. സാമ്പത്തിക വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള പ്രവർത്തനങ്ങളിലേക്കുള്ള പ്രധാനപടിയായിരുന്നു നോട്ട് അസാധുവാക്കൽ. ഇത് കാരണം നികുതി അടയ്ക്കാതെയുള്ള ഒഴിഞ്ഞുമാറൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. നോട്ട് നിരോധിക്കലിന്റെ ഏറ്റവും വലിയ വിമർശനമായി എല്ലാവരും ഉയർത്തിക്കാണിക്കുന്നത് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളിൽ തിരിച്ചെത്തി എന്നതാണ്. നോട്ടു കണ്ടുകെട്ടൽ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമായിരുന്നില്ല. നിയമാനുസൃതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറലും ജനങ്ങളെ നികുതി അടക്കാൻ പ്രാപ്തലാക്കലുമായിരുന്നു വിശാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ. - ജെയ്റ്റ്ലി പറയുന്നു. കറൻസിയിൽ നിന്ന് ഡിജിറ്റൽ ഇടപാടുകളിലേക്ക് രാജ്യത്തെ മാറ്റാൻ സാമ്പത്തിക വ്യവസ്ഥക്ക് ഒരു ഇളക്കം ആവശ്യമായിരുന്നു. നികുതി വരുമാനത്തിൽ ഇത് വലിയ സ്വാധീനം ഉണ്ടാക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു. content highlights:Arun Jaitley Says Confiscating Cash Wasnt Aim of demonetisation


from mathrubhumi.latestnews.rssfeed https://ift.tt/2POauo5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages