തിരുവനന്തപുരം: ദേവസ്വം ബോർഡ് തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് വി.ടി. ബലറാം എം.എൽ.എ. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലെ ഒഴിവുകൾ നികത്താനായി നടത്തുന്ന തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനാണ് ബലറാം വിമുഖത പ്രകടിപ്പിച്ചത്.നിയമസഭയിലെ ഹിന്ദു എം.എൽ.എമാർ ഉൾപ്പെട്ട വോട്ടർ പട്ടിക കഴിഞ്ഞദിവസം പ്രസദ്ധീകരിച്ചിരുന്നു. ബൽറാം അടക്കം 76 ഹിന്ദു എം.എൽ.എ.മാരാണ് പട്ടികയിലുള്ളത്. ‘ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാർക്കുള്ള തിരഞ്ഞെടുപ്പു പ്രക്രിയക്കുള്ള വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെ’ന്നാണു ബൽറാമിന്റെ പേരിനൊപ്പം വോട്ടർപ്പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അതേസമയം കഴിഞ്ഞ ദേവസ്വം ബോർഡ് തിരഞ്ഞെടുപ്പിലാണ് ഇത്തരത്തിൽ കത്തുനൽകിയതെന്നു ബലറാമിന്റെ ഓഫീസ് അറിയിച്ചു. അന്ന് പാർട്ടി വിപ്പ് നൽകിയതിനാൽ വോട്ടുചെയ്യേണ്ടിവന്നു. അദ്ദേഹം ഇപ്പോൾ കേരളത്തിനു പുറത്തായതിനാൽ ഇക്കാര്യത്തിൽ പിന്നീട് അഭിപ്രായം പറയുമെന്നും ഓഫീസ് വ്യക്തമാക്കി. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡികളിലേക്കുള്ള പട്ടിക ജാതി-വർഗ വിഭാഗങ്ങളിൽനിന്നുള്ള ഓരോ അംഗങ്ങളുടെയും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ട് അംഗങ്ങളുടെയും തിരഞ്ഞെടുപ്പാണ് 29-ന് നടക്കുന്നത്. ഇതിൽ സ്വന്തം കക്ഷികളുടേതടക്കം 64 വോട്ടുകളാണ് എൽ.ഡി.എഫ്. പ്രതീക്ഷ.തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് എൻ. വിജയകുമാറിന്റെ പേര് സി.പി.എം. നിർദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.മലബാർ ദേവസ്വത്തിന്റെ നിലവിലെ പ്രസിഡന്റായ ഒ.കെ. വാസു വീണ്ടും മത്സരിക്കും. വാസുവിന് അവസരം നൽകാൻ മലബാർ ദേവസ്വംബോർഡ് നിയമം ഭേദഗതിചെയ്ത് ഓർഡിനൻസ് ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പു നടത്തിപ്പിനായി മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറായ കെ. ശശിധരൻനായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2RUBsb0
via
IFTTT
No comments:
Post a Comment