ഖഷോഗി വധം: പിന്നിൽ സൽമാൻ രാജകുമാരനെന്ന് സി.ഐ.എ. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ഖഷോഗി വധം: പിന്നിൽ സൽമാൻ രാജകുമാരനെന്ന് സി.ഐ.എ.

വാഷിങ്ടൺ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ടതിനുപിന്നിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെന്ന് യു.എസ്. അന്വേഷണസംഘം. ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൽമാൻ രാജകുമാരനാണെന്ന നിഗമനത്തിലാണ് യു.എസ്. രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് (സി.ഐ.എ.) നടത്തിയ അന്വേഷണത്തിലാണിത്. സൽമാൻ രാജകുമാരന്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്ന സൗദി പ്രോസിക്യൂട്ടർ സൗദ് അൽ മൊജീബ് കഴിഞ്ഞദിവസം നൽകിയ റിപ്പോർട്ടിന് കടകവിരുദ്ധമാണ് സി.ഐ.എ.യുടെ നിഗമനം. സൽമാൻ രാജകുമാരനെതിരേ വ്യക്തമായ തെളിവുകളില്ലെങ്കിലും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ കൊലപാതകം നടക്കില്ലെന്ന് സി.ഐ.എ. വിശ്വസിക്കുന്നു. സൽമാന്റെ സഹോദരനും യു.എസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിൻ സൽമാൻ, ഖഷോഗിയുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.എ. ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേർന്നതെന്ന് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. സൗദി കോൺസുലേറ്റിൽ സുരക്ഷാപ്രശ്നങ്ങളുണ്ടാകില്ലെന്ന് ഖാലിദ്, ഖഷോഗിക്ക്‌ ഉറപ്പുനൽകിയിരുന്നെന്നും ഇത്‌ സൽമാന്റെ നിർദേശപ്രകാരമായിരുന്നെന്നുമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ഖഷോഗിയും താനുമായി ബന്ധമില്ലെന്നും താൻ ഖഷോഗിയെ വിളിച്ചുവെന്ന ആരോപണം തെറ്റാണെന്നും ഖാലിദ് പറഞ്ഞു.ഇക്കാര്യത്തിൽ വൈറ്റ്ഹൗസോ യു.എസ്. വിദേശകാര്യ മന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഖഷോഗിവധത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ശനിയാഴ്ച പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2DKCzqY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages