തന്ത്രിയെയും രാജാവിനെയും കണ്ടപ്പോൾ മുഖ്യമന്ത്രി നവോത്ഥാനം മറന്നു - ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

തന്ത്രിയെയും രാജാവിനെയും കണ്ടപ്പോൾ മുഖ്യമന്ത്രി നവോത്ഥാനം മറന്നു - ചെന്നിത്തല

കോഴിക്കോട്: സർവകക്ഷി യോഗത്തിൽ സാവകാശഹർജി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച മുഖ്യമന്ത്രി തന്ത്രിയെയും പന്തളം രാജാവിനെയും കണ്ടപ്പോൾ നിലപാടു മാറ്റിയതെന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതു നവോത്ഥാനത്തിൻറെയും പുരോഗമന കാഴ്ചപ്പാടിന്റെയും ഭാഗമാണ് ഈ നിലപാടുമാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.ഫ്യൂഡൽ വ്യവസ്ഥക്കെതിരേ സമരംചെയ്തെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തേക്കാൾ പ്രിയം രാജാവും തന്ത്രിയുമാണ്. മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് സർവകക്ഷിയോഗം പരാജയപ്പെടാൻ കാരണം. റിവ്യൂഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി കാണിച്ച വിശാലതപോലും സർക്കാർ കാണിച്ചില്ല.തീർഥാടകർക്കായി അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനു പകരം സർക്കാർ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ്‌രാജ് നടപ്പാക്കുകയാണ്. സാമൂഹിക വിരുദ്ധരുടെ താവളമാക്കി ശബരിമലയെ തകർക്കാനാണ് ബി.െജ.പി. ശ്രമം.ശബരിമല തീർഥാടകരെ പ്രത്യേക മതവിഭാഗമായി കാണണമെന്ന ഭരണഘടനാഭേദഗതി കൊണ്ടുവരുന്നതാണ് പ്രശ്ന പരിഹാരമാർഗം. ഇതിന് സർക്കാർ മുൻകൈയെടുക്കണം. കേന്ദ്രസർക്കാർ ഇതു നടപ്പാക്കാൻ തയ്യാറാകണം. പി.എസ്. ശ്രീധരൻപിള്ള ഇത് പ്രധാനമന്ത്രിയെക്കൊണ്ട് അംഗീകരിപ്പിക്കണം. ഇക്കാര്യം പ്രതിപക്ഷം നിയമസഭാസമ്മേളനത്തിൽ ഉന്നയിക്കുമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.ഹർത്താൽ അംഗീകരിക്കാനാവില്ലഅയ്യപ്പഭക്തരെയും പൊതുജനങ്ങളെയും ബന്ദികളാക്കുന്നവിധം പുലർച്ചെ ഹർത്താൽ പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ല. കെ.പി. ശശികലയെ അറസ്റ്റു ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ, അവർ തീർഥാടനത്തിനല്ല ശബരിമലയിൽ പോയതെന്നും പ്രശ്നമുണ്ടാക്കാനായിരുന്നു ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.ജലീൽ രാജിവെക്കണംബന്ധുനിയമനവിഷയത്തിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണം. ഇ.പി. ജയരാജനെതിരേ ഉയർന്നതിനേക്കാൾ ഗുരുതരമായ ആരോപണമാണിത്. 19-ന് എറണാകുളത്തു ചേരുന്ന യു.ഡി.എഫ്. യോഗം ജലീലിനെതിരായ സമരത്തിന് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു. എം.കെ. രാഘവൻ എം.പി., ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, മുൻപ്രസിഡന്റ് കെ.സി. അബു, കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ. പ്രവീൺകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2RUtles
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages