ആലപ്പുഴ: അഴിമതി ആരോപണങ്ങളെത്തുടർന്ന് രണ്ട് നേതാക്കളെ ജെ.എസ്.എസിൽനിന്ന് സസ്പെൻഡ് ചെയ്തു. പിന്നാക്കവികസന കോർപറേഷൻ ചെയർമാൻ സംഗീത് ചക്രപാണി, അരൂർ മണ്ഡലം സെക്രട്ടറി ടി.പി.ബാബു എന്നിവരെയാണ് തത്‌സ്ഥാനത്ത് നിന്ന് നീക്കിയത്.ഗൗരിയമ്മയുടെ പേരു പറഞ്ഞ് 16 കോടിയിലധികം രൂപ വായ്പയെടുക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് സംഗീത് ചക്രപാണിക്കെതിരേയുള്ളത്. സംസ്ഥാന ജനറൽ െസക്രട്ടറി കെ.ആർ.ഗൗരിയമ്മയുടെ പേരിലുള്ള വസ്തു മറിച്ചുവിറ്റു എന്ന കുറ്റത്തിനാണ് ടി.പി.ബാബുവിനെ തത്‌സ്ഥാനത്തുനിന്ന് നീക്കിയത്. ശനിയാഴ്ച ചേർന്ന സംസ്ഥാന നേതൃതയോഗത്തിലാണ് നടപടി പ്രഖ്യാപിച്ചത്. അന്വേഷണവിധേയമായിട്ടാണ് സസ്പെൻഷൻസംസ്ഥാന സെക്രട്ടറി സഞ്ജീവ് സോമരാജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണകമ്മിഷനെ ചുമതലപ്പെടുത്തി.സംഗീത് ചക്രപാണി ജെ.എസ്.എസ്.സംസ്ഥാന കമ്മിറ്റിയംഗവും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായിരുന്നു. പിന്നാക്ക വികസന ചെയർമാൻ സ്ഥാനത്തു നിന്നും സംഗീതിനെ മാറ്റി പകരം പാർട്ടി നേതാവ് ടി.കെ.സുരേഷിനെ ചെയർമാനാക്കുന്നതിനുള്ള നിർദ്ദേശം ഗൗരിയമ്മ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.പാർട്ടി നിയോജകമണ്ഡലം ഓഫീസ് നിർമിക്കുന്നതിനാണ് അരൂരിൽ ദേശീയ പാതയോരത്ത് ഗൗരിയമ്മയുടെ പേരിൽ പത്തുസെന്റ് ഭൂമി വാങ്ങിയിരുന്നു. എന്നാൽ, അടുത്തിടെ പരിശോധിച്ചപ്പോൾ ഇതിൽ അഞ്ചുസെന്റുമാത്രമേ ഗൗരിയമ്മയുടെ പേരിൽ കണ്ടത്. ഇതിൽ തന്നെ കെട്ടിടങ്ങൾ നിർമിച്ച് 10-15 ലക്ഷം രൂപ നിരക്കിൽ വിൽപ്പനനടത്താൻ ശ്രമിക്കുന്നതായും പരാതി ലഭിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കമ്മിഷൻ പരിശോധിക്കും. അരൂർ മണ്ഡലം സെക്രട്ടറിയുടെ ചുമതല ചേർത്തല മണ്ഡലസെക്രട്ടറി സന്തോഷ് വയലാറിന് നൽകാൻ നിർദേശിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിയമ്മ, സംസ്ഥാന പ്രസിഡന്റ് കാട്ടുകുളം സലിം, സെക്രട്ടറി സഞ്ജീവ് സോമരാജൻ, ടി.കെ.സുരേഷ്,് പ്രൊഫ.പി.സി.ബീനാകുമാരി, പി.ആർ.പവിത്രൻ, വി.കെ.പ്രസാദ്, സി.എം.അനിൽകുമാർ, വി.കെ.ഗൗരീശൻ എന്നിവർ പങ്കെടുത്തു.രാജൻബാബുവിഭാഗം അടുക്കുന്നുജെ.എസ്.എസിൽനിന്ന് വേർപിരിഞ്ഞ രാജൻബാബുവിഭാഗം തിരികെ വരുന്നതിന് പിന്തുണ. രാജൻബാബുവിന്റെ വരുന്നതിന് പാർട്ടി രണ്ട് ആവശ്യങ്ങൾ മുന്നോട്ടുവച്ചു. രാജൻബാബു ഗൗരിയമ്മയ്ക്കെതിരേ നൽകിയ കേസ് പിൻവലിക്കണം, എൻ.ഡി.എ.ഘടകകക്ഷി സ്ഥാനത്തുനിന്ന് മാറണം എന്നിവയാണ് അറിയിച്ചിട്ടുള്ളത്. രാജൻബാബുവിന് ഇക്കാര്യത്തിൽ അനുകൂല നിലപാടാണെന്നറിയുന്നു. രാജൻബാബും ഇതിനകം പലവട്ടം ഗൗരിയമ്മയുമായി ചർച്ചനടത്തുകയും ചെയ്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2DKCuDG
via
IFTTT
No comments:
Post a Comment