ട്രംപിനെ 'ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചു'; മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ട്രംപിനെ 'ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചു'; മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി

വാഷിങ്ടൺ:പത്രസമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചമാധ്യമപ്രവർത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. അന്താരാഷ്ട്ര മാധ്യമം സി എൻ എന്നിന്റെ വൈറ്റ് ഹൗസ് പ്രതിനിധി ജിം അകോസ്റ്റയുടെ പ്രസ് പാസാണ് ബുധനാഴ്ച വൈറ്റ് ഹൗസ് റദ്ദാക്കിയത്. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജിം ട്രംപിനോട് ചോദ്യങ്ങൾ ചോദിച്ചത്. ജിമ്മിന്റെ ചോദ്യങ്ങളിൽ ട്രംപ് അസ്വസ്ഥനാവുകയും അദ്ദേഹത്തോട് മൈക്ക് താഴെ വയ്ക്കാനും ഇരിക്കാനും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ട്രംപിന്റെ നിർദേശം അനുസരിക്കാൻ ജിം തയ്യാറായില്ല. അദ്ദേഹം തുടർന്നും ചോദ്യങ്ങൾ ചോദിച്ചു. ഇതോടെ മര്യാദയില്ലാത്ത, ഭയങ്കരനായ വ്യക്തിയെന്നും ജനങ്ങളുടെ ശത്രുവെന്നും ജിമ്മിനെ ട്രംപ് വിശേഷിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് ജിമ്മിന്റെ പ്രസ് പാസ് റദ്ദാക്കിയത്. Im posting this close up not to bolster my argument that Jim Acosta did nothing wrong, because I think thats pretty clear. Instead, look at the way this staffer keeps looking to Trump for confirmation on each attempt. Its so creepy. This blind obedience is cult like. pic.twitter.com/PRLBxkoCHI — Amee Vanderpool (@girlsreallyrule) November 8, 2018 content highlights:white house bars cnn reporter press pass


from mathrubhumi.latestnews.rssfeed https://ift.tt/2RFkZHJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages