മോസ്കോ: കാൽനടക്കാർക്ക് നിരോധനമുള്ള റഷ്യയിലെ ഗോൾഡൻ ബ്രിഡ്ജ് കടക്കാൻ നാലു "ബുദ്ധിമാൻമാർ" കണ്ടെത്തിയ മാർഗം സോഷ്യൽ മീഡിയയിൽ ചിരിയുണർത്തി വൈറലായിക്കഴിഞ്ഞു. തിങ്കളാഴ്ച യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ കൗതുകകരമാണ്. ബസിന്റെ മാതൃകയുണ്ടാക്കി അതിനുള്ളിൽ കടന്ന് നാലുപേരും ഒന്നിച്ച് നടക്കുന്നത് കാണേണ്ട കാഴ്ചയാണ്.നാലു ജോഡി കാലുകളുള്ള മഞ്ഞനിറമുള്ള ബസ് നടന്നുപോകുന്നത് രസകരമായ കാഴ്ചയാണ്. വ്ളാഡിവസ്റ്റോക്കിലെ സോളോടോയി പാലം ഗോൾഡൻ പാലമെന്നും അറിയപ്പെടുന്നു. 2015 മുതൽ പാലത്തിലൂടെ വാഹനങ്ങൾക്ക് മാത്രമേ യാത്രാനുമതിയുള്ളൂ. കാൽനടക്കാർക്ക് അനുവാദമില്ലാത്ത പാലത്തിൽ നടന്ന ഇവരെ പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തി. വാഹനങ്ങളിൽ യാത്രചെയ്തിരുന്നവർക്ക് അമ്പരപ്പും ചിരിയുമുണർത്തിയ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആയിരക്കണക്കിനാളുകൾ കണ്ട വീഡിയോയ്ക്ക് ധാരാളം ലൈക്കും ഷെയറും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ലഭിച്ചു കഴിഞ്ഞു. Best thing you'll see on the internet today 😂😂 “The Golden Bridge in Vladivostok is closed to pedestrians, but these guys have found an almost perfect way to bypass the ban (spoiler: the protection of the bridge is not appreciated)” https://t.co/Kbes811mPi — Nicola Mitchell (@serentrippety) 13 November 2018 Its early to have a favorite video of the day, but Im calling it now: Pedestrians arent allowed on this bridge in Vladivostok, so four guys dressed up as a bus. https://t.co/S5U0xg9tJl — Anica Padilla (@AnicaPadilla) 13 November 2018 4 Men Dressed Up As A Bus To Cross Vehicle-Only Bridge, Russia
from mathrubhumi.latestnews.rssfeed https://ift.tt/2K4sl4I
via
IFTTT
No comments:
Post a Comment