ശ്രീലങ്ക: രാജപക്‌സെയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസ്സായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

ശ്രീലങ്ക: രാജപക്‌സെയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസ്സായി

കൊളംബോ: ശ്രീലങ്കയിൽ മഹിന്ദ രാജപക്സെയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസ്സായി. പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയം പസ്സാക്കിയത്. ഒക്ടോബർ 26ന് ആണ് റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്നാണ്രാജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചിരുന്നില്ല. 225 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷ അംഗങ്ങളും രാജപക്സെയ്ക്ക് എതിരായി വോട്ടു ചെയ്തതായി സ്പീക്കർ കാരു ജയസൂര്യ പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ചൊവ്വാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജനുവരി അഞ്ചിന് നടത്താനിരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ നിർത്തിവെക്കാനും കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകിയിരുന്നു. പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൈത്രിപാല സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 26-ന് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് വിക്രമസിംഗെയെ സിരിസേന മാറ്റിയതോടെയാണ് ശ്രീലങ്കയിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. രാജപക്സെയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയുംചെയ്തു. സത്യപ്രതിജ്ഞ ചെയ്തെങ്കിലും പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ച് രാജപക്സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാൻകഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. Content Highlights: Mahendra Rajapakse, Srilanka, Sirisena


from mathrubhumi.latestnews.rssfeed https://ift.tt/2PUb0ky
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages