യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ സ്റ്റേ ചെയ്യണമെന്നആവശ്യം സുപ്രീം കോടതി തള്ളി. പുനഃപരിശോധനാ ഹർജി ജനുവരി 22ന് മുൻപ് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. പുനപ്പരിശോധനാ ഹർജിയും റിട്ട് ഹർജിയും ഫയൽ ചെയ്തിട്ടുള്ള ശൈലജാ വിജയൻ എന്ന ഭക്തയുടെ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് മുമ്പാകെ കോടതിയിൽ ഇക്കാര്യം വാക്കാൽ ആവശ്യപ്പെട്ടത്. ജനുവരി 22ന് മുൻപ് പുനപ്പരിശോധനാ ഹർജി പരിഗണിക്കണമെന്നും മുഴുവൻ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നുമുള്ള ആവശ്യമാണ് കോടതിക്കു മുമ്പാകെ ഉന്നയിച്ചത്. എന്നാൽ, പുനഃപരിശോധനാ ഹർജികൾ 22ന് മാത്രമേ പരിഗണിക്കൂ എന്നും അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പുനഃപരിശോധനാ ഹർജികൾ സംബന്ധിച്ച് ചൊവ്വാഴ്ച കോടതി പറഞ്ഞ കാര്യങ്ങൾ ബുധനാഴ്ച തുറന്ന കോടതിയിലും ആവർത്തിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. Content Highlights:Supreme Court, Supreme Court verdict, women entry in Sabarimala,review petition


from mathrubhumi.latestnews.rssfeed https://ift.tt/2qMscds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages