ചെന്നൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ മദ്യപിക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ബാറിന്റെ മാനേജരും ജീവനക്കാരനും അറസ്റ്റിൽ.ട്രിപ്ലിക്കേൻ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയിൽ കൂടുതൽ മദ്യപിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീൻ അടക്കമുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബാർ മാനേജർ വിൻസന്റ് രാജ്(25), ജീവനക്കാരൻ റിയാസ് മുഹമ്മദ്(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ ഓഫറുമായി ട്രിപ്ലിക്കേനിലും പരിസരങ്ങളിലും പോസ്റ്ററുകൾ പതിച്ചതോടെ പൊതുജനങ്ങൾ പരാതിപ്പെടുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ. നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ബാർ ഉടമ മുഹമ്മദ് അലി ജിന്നയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2AObL69
via
IFTTT
No comments:
Post a Comment