കൂടുതല്‍ മധ്യപിക്കുന്നവര്‍ക്ക് സമ്മാനം; പരസ്യം കൊടുത്ത് പുലിവാല് പിടിച്ച് ബാര്‍ മാനേജര്‍മാര്‍; ഒടുവില്‍ അഴിക്കുള്ളില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

കൂടുതല്‍ മധ്യപിക്കുന്നവര്‍ക്ക് സമ്മാനം; പരസ്യം കൊടുത്ത് പുലിവാല് പിടിച്ച് ബാര്‍ മാനേജര്‍മാര്‍; ഒടുവില്‍ അഴിക്കുള്ളില്‍

ചെന്നൈ: കടകളിലും മറ്റും പല സാധനങ്ങള്‍ക്കും പല ഓഫറുകള്‍ ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു ഓഫറാണ് വന്‍ ചര്‍ച്ചയായിരിക്കുന്നത്. കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനവുമായി ബാര്‍ ഉടമസ്ഥന്‍ നല്‍കിയ പരസ്യമാണ് വിവാദമായത്. പരസ്യം മുട്ടനൊരു പണിയും ചെന്നൈ ട്രിപ്ലിക്കേനിലെ ബാര്‍ മാനേജര്‍മാര്‍ക്ക് കൊടുത്തു.

വല്ലഭ അഗ്രഹാരം സ്ട്രീറ്റിലെ മൗണ്ട് റിവര്‍ ഹോട്ടലിലാണ് ഇങ്ങനെയൊരു ഓഫര്‍ നല്‍കിയത്. ആയിരം രൂപയിലധികം മദ്യപിക്കുന്നവര്‍ക്ക് ലക്കി ഡ്രോയില്‍ പങ്കെടുക്കുകയും ഇതുവഴി ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വന്തമാക്കുകയും ചെയ്യാമെന്നാണ് ഇവര്‍ പരസ്യം ചെയ്തത്.

ആയിരം രൂപയിലധികം മദ്യപിക്കുന്നവര്‍ക്ക് 32 ഇഞ്ച് വലിപ്പത്തിലുള്ള ടിവി, വാഷിങ് മെഷീന്‍, ഫ്രിഡ്ജ് എന്നിവയാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് ബാര്‍ മാനേജര്‍മാരായ ഡബ്ല്യൂ. വിന്‍സെന്റ് രാജ്, ജെ.റിയാസ് അഹമ്മദ് എന്നിവരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍, ഉപയോക്താക്കളെ പ്രലോഭിപ്പിക്കാനാണ് ഇത്തരത്തില്‍ പരസ്യം ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് കച്ചവടം കൂട്ടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.



from mangalam.com https://ift.tt/2qy6F8p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages