ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമത്തില്‍ ഇതിന് അനുസൃതമായി ഭേദഗതിയും വരുത്തിയേക്കും.
അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. അതേ സമയം താക്കീത് നല്‍കിയിട്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭ്യമാക്കുന്നതിനും ശുപാര്‍ശയുണ്ട്. കുറ്റാരോപിതര്‍ക്ക് 1,000 രൂപയാകും മിനിമം പിഴ എന്നാല്‍ കുറ്റം ആവര്‍ത്തിക്കുന്നതിനനുസരിച്ച് 5,000 രൂപ മിനിമം പിഴയായി കൂട്ടും.
പോക്‌സോ നിയമത്തിന്റെ 15-ാം വകുപ്പിലാകും ഭേദഗതി വരുത്തുന്നത്. ഭോദഗതി വരുത്തുന്നതിനായി നിയമമന്ത്രാലയത്തിന്റെയും വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെയും അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിക്കുന്നതനുസരിച്ച് ഇക്കാര്യം മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
from mangalam.com https://ift.tt/2TCLUFL
via IFTTT
No comments:
Post a Comment