'എനിക്ക് ഹിന്ദി മനസ്സിലാകും, നിങ്ങളുടെ വാക്കുകളില്‍ പരിഹാസമുണ്ട്, അതെന്നെ വേദനപ്പിച്ചു'; സര്‍ജിക്കല്‍ സ്‌ട്രൈക്ക് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനോട് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

'എനിക്ക് ഹിന്ദി മനസ്സിലാകും, നിങ്ങളുടെ വാക്കുകളില്‍ പരിഹാസമുണ്ട്, അതെന്നെ വേദനപ്പിച്ചു'; സര്‍ജിക്കല്‍ സ്‌ട്രൈക്ക് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനോട് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ഭോപ്പാല്‍: എനിക്ക് ഹിന്ദി മനസ്സിലാകും നിങ്ങളുടെ വാക്കുകളിലെ പരിഹാസച്ചുവ തിരിച്ചറിയുന്നു, അത് തന്നെ വേദനിപ്പിച്ചൂ...മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രചാരണ ആയുധമാക്കുന്ന ബി.ജെ.പി നിലപാടിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ മറുപടിയാണ് ഈ വാക്കുകള്‍. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും എന്തിനാണ് സര്‍ക്കാര്‍ അതുതന്നെ 'കൊട്ടിഘോഷിക്കുന്നത്' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബി.ജെ.പി 2016ല്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് പ്രചാരണ ആയുധമാക്കുന്നത്. നിയന്ത്രണരേഖ കടന്ന് സൈന്യം ഭീകരരുടെ താവളത്തില്‍ എത്തി ആക്രമണം നടത്തി തിരിച്ചുപോന്നതാണ് അമിത് ഷാ അടക്കമുള്ളവര്‍ പ്രചാരണത്തില്‍ ഉയര്‍ത്തികാട്ടുന്നത്. ഇത്തരം സൈനിക നടപടികളെ പൊതുവേദിയില്‍ ഉയര്‍ത്തികാട്ടുന്നത് അഭിലക്ഷണീയമാണോ? സൈനികര്‍ക്ക് വേണ്ടിയാണെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത്തരം സൈനിക നടപടികള്‍ ള്‍ ഒന്നും നടത്തിയിരുന്നില്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ 'എല്ലാവരും ഈ സൈനിക നടപടിയെ പ്രകീര്‍ത്തിക്കണം, ശത്രുവിനെ തുരത്തിയതില്‍ എന്തിനാണ് നാം ലജ്ജിക്കുന്നത്? ഭീകരരുടെ സഹായത്തോടെ അവര്‍ നമ്മുടെ സൈനികരെ ആക്രമിച്ചു. നാം ആ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി' മന്ത്രി മറുപടി നല്‍കി. മാതൃനാടിന വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നു. അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ ഓര്‍ത്ത് ലജ്ജിക്കുകയാണോ വേണ്ടത്? മന്ത്രി തിരിച്ചടിച്ചു.

നിങ്ങളുടെ ചോദ്യത്തിന്റെ ഗൂഢമായ ഭാഷ താന്‍ തിരിച്ചറിയുന്നു. അതില്‍ തനിക്ക് വേദനയുണ്ട്. അദ്ദേഹം അത് ഉദ്ദേശിച്ചില്ലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ മന്ത്രിയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് സമാനമായ സൈനിക നടപടികള്‍ നടന്നിട്ടുണ്ടെങ്കില്‍ തങ്ങള്‍ അതിനെയും പ്രകീര്‍ത്തിക്കും. ഇത് രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്നും മന്ത്രി പിന്നീട് പറഞ്ഞു.



from mangalam.com https://ift.tt/2zpazVN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages