ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ ബഹിരാകാശത്ത് കണ്ടെത്തിയ സ്‌മൈലിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനിയാണ് ദൂരെ പ്രസന്നമുഖമായി നില്‍ക്കുന്ന ഗാലക്‌സി ക്ലസ്റ്ററിനെ കണ്ടെത്തിയത്. ഗാലക്‌സികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ബഹിരാകാശത്തിന്റെ ദൃശ്യമാണ് ഈ ചിത്രം. ഇതില്‍ ഭൂരിഭാഗവും എസ്ഡിഎസ്എസ് ജെ09523434 ഗാലക്‌സി €സ്റ്ററില്‍ ഉള്‍പ്പെടുന്നതാണ്.
സ്‌മൈലി മുഖത്തില്‍ കണ്ണുകളായുള്ളത് രണ്ടും യഥാര്‍ത്ഥത്തില്‍ ഗാലക്‌സികളാണ്. എന്നാല്‍ വായ ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന ബഹിരാകാശ പ്രതിഭാസത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. അതായത് ഒരു വസ്തുവില്‍ നിന്നുള്ള പ്രകാശം ദൂരദര്‍ശിനിയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്. ഈ സഞ്ചാരത്തിനിടെ പ്രകാശം മറ്റൊരു വലിയ വസ്തുവിനടുത്തൂകൂടെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി പ്രകാശം വഴിമാറുകയും സഞ്ചരിക്കുകയും അത് വൃത്താകൃതിയില്‍ ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് വായയായി തോന്നിയത്.
ദിവസേന നടത്താറുള്ള ചിത്രീകരണങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ദൂരദര്‍ശിനി ഈ ചിത്രം പകര്‍ത്തിയത്. നക്ഷത്രങ്ങളുടെ രൂപീകരണത്തെ സംബന്ധിച്ച പഠനങ്ങളിലായിരുന്നു നാസ. ദൂരെയുള്ള ഗാലക്‌സികളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വൈഡ് ഫീല്‍ഡ് ക്യാമറയാണ് ഇതിനായി ഉപയോഗിച്ചത്.
from mangalam.com https://ift.tt/2DbyvPi
via IFTTT
No comments:
Post a Comment