കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം; നിരോധനാജ്ഞ മറികടന്ന പ്രതിഷേധക്കാര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം; നിരോധനാജ്ഞ മറികടന്ന പ്രതിഷേധക്കാര്‍ അറസ്റ്റില്‍

ബംഗലൂരു: ബി.ജെ.പി, ആര്‍.എസ്.എസ്, മറ്റു ഹിന്ദു സംഘടനകളുടെയും ശക്തമായ പ്രതിഷേധം മറികടന്ന് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ആഘോഷം നടക്കുന്നതെങ്കിലും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോ ഉപമുഖ്യമന്ത്രിയോ ചടങ്ങിനെത്തിയിട്ടില്ല. കുടക് ജില്ലയില്‍ രാവിലെ പ്രതിഷേധവുമായി എത്തിയ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

ബി.ജെ.പി-ആര്‍.എസ്.എസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. മഡികെരി, കുടഗ്, ഹൂബ്ലി, ധര്‍വാഡ് എന്നിവിടങ്ങളിലാണ് നിമരാധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

2015ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ആരംഭിച്ചത്. 18ാം നൂറ്റാണ്ടില്‍ മൈസൂരുവിലെ ഭരണാധികാരിയായിരുന്ന ടിപ്പുവിനെ 'സ്വാതന്ത്ര്യ സമരസേനാനി' ആണെന്ന് പറയുന്നു. മൈസൂരു-ആഗ്ലോ നാലാം യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഘോഷം തുടരാന്‍ തന്നെയാണ് ജെഡിയു-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെയും തീരുമാനം.
[IMG]
അതേസമയം, ടിപ്പു സള്‍ത്താനെ ക്രൂരനായ ഭരണാധികാരിയായാണ് ബി.ജെ.പിയും ആര്‍.എസ്.എസും വിശേഷിപ്പിക്കുന്നത്. മതം മാറാന്‍ തയ്യാറാകാതിരുന്ന ആയിരക്കണക്കിന് ഹിന്ദു- ക്രിസ്ത്യന്‍ വിശ്വാസികളെ ടിപ്പു കൊന്നൊടുക്കിയെന്ന് ഇവര്‍ പറയുന്നു. മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയാണെന്നും ഇവര്‍ പറയുന്നു.

ആഘോഷത്തിനെതിരെ ഇന്നലെ മുതല്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ടിപ്പു ഒരു സേച്ഛാധിപതിയായിരുന്നു. ഒരിക്കലും നല്ല ഭരണാധികാരിയായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

ആഘോഷത്തിന്റെ ഭാഗമായോ എതിര്‍ത്തോ ഒരു പ്രകടനവും നഗരത്തില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങള്‍ സമാധാനപരം ആയിരിക്കണമെന്നും സാധാരണക്കാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ആഘോഷങ്ങള്‍ളില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/2PTPaxq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages