നരേന്ദ്രമോദി സര്‍ക്കാരിന്റെ അചേ്ഛ ദിന്നിനെ കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രിയുടെ അപരന്‍ അഭിനന്ദന്‍ പതക്. മോദിയുടെ രൂപവും വസ്ത്രധാരണവും സംസാരവുമൊക്കെ സമാനമായ ഈ വ്യക്തി എന്നാല്‍ ഛത്തീസ്ഗഢില്‍ പ്രചരണം നടത്തുന്നത് കോണ്‍ഗ്രസിനു വേണ്ടിയാണ്. അചേ്ഛ ദിന്‍ ഒരിക്കലും രാജ്യത്ത് വരാന്‍ പോകുന്നില്ല എന്നാണ് അഭിനന്ദന്‍ പതക് എന്ന ഈ മോദി അപരന് പറയാനുള്ളത്.
ബിജെപിയുടേത് കള്ള വാഗ്ദാനമായിരുന്നുവെന്നും വികസനമുറപ്പാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്നുമാണ് പ്രചാരണവേദികളില്‍ അഭിനന്ദന്‍ ഉറപ്പിച്ചു പറയുന്നത്. ചിലപ്പോള്‍ പരിഹാസരൂപത്തില്‍ മോദിയെ അനുകരിക്കാറുമുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍പിഐ) അംഗമായിരുന്ന അഭിനന്ദന്‍ കോണ്‍ഗ്രസിലേക്ക് ചുവടുമാറിയിട്ട് ഒരു മാസം ആയതേ ഉള്ളൂ.
ഞാന്‍ മോദിയെപ്പോലെ ഇരിക്കുന്നതു കൊണ്ട് ആളുകള്‍ എന്നോട് ചോദിക്കും, എപ്പോഴാണ് 2014 ല്‍ മോദിജി വാഗ്ദാനം ചെയ്ത അച്ഛാ ദില്‍ വരുന്നതെന്ന്. സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടു വേദനിച്ചാണ് ഞാന്‍ ബിജെപിക്കൊപ്പമുണ്ടായിരുന്ന ആര്‍പിഐ വിട്ടത്, അഭിനന്ദന്‍ പറയുന്നു.
എന്നാല്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് മോദിയുടെ അപരനെ ഇറക്കുന്നത് അദ്ദേഹത്തിന്റെ സ്വീകാര്യതക്ക് തെളിവാണെന്ന് ബിജെപി പറയുന്നു. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അഭനന്ദിനെപ്പോലെ നിരവധി മോദി അപരന്‍മാരെ ബിജെപിയും ഇറക്കിയിരുന്നു.
from mangalam.com https://ift.tt/2DeR4lN
via IFTTT
No comments:
Post a Comment