ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം; ഈ സ്ഥിതി തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകുമെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം; ഈ സ്ഥിതി തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകുമെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സ്ഥിതി തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകും. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണ്. ചിത്തിര ആട്ട വിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷാഭീഷണിയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, യുവതി പ്രവേശനം ചോദ്യം ചെയ്തുള്ള റിട്ട്, റിവ്യൂ ഹര്‍ജികള്‍ സുപ്രീം കേടതി ചൊവ്വാഴ്ച പരിഗണിക്കും. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാടില്‍ ഒരു മാറ്റവുമുണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു സീറ്റുപോലും കിട്ടിയില്ലെങ്കിലും നിലപാടില്‍ മാറ്റംവരുത്തില്ല. എന്തു പ്രത്യാഘാതം ഉണ്ടായാലും യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കും. ശബരിമല വച്ചുകൊണ്ടുള്ള ആര്‍.എസ്.എസ് നീക്കങ്ങള്‍ കേരളത്തില്‍ ചലനമുണ്ടാക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004ലെ ഫലം ആവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസ് നേതാവ് വത്സല്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാരലംഘനമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. മാപ്പുപറഞ്ഞതുകൊണ്ട് മാത്രം വത്സല്‍ തില്ലങ്കേരിയുടെ നടപടി ആചാരലംഘനം അല്ലാതാകുന്നില്ല. ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ് പടിചവിട്ടിയത് ആചാരലംഘനമാകുന്നില്ല. ഡ്യൂട്ടിയുടെ ഭാഗമായി എത്തുന്ന പോലീസുകാരും പടിചവിട്ടുന്നുണ്ട്. അത് ആചാരലംനമല്ലെന്നും പത്മകുമാര്‍ പറയുന്നു.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ ആഹ്വാനം ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയുമാണ് തകര്‍ക്കുന്നത്. ക്ഷേത്രങ്ങള്‍ നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതി ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോ ഉള്ള ആത്മാര്‍ത്ഥത കൊണ്ടല്ല. ശബരിമലയിലെ യുവതി പ്രവേശന വിധി അനുസരിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും പത്മകുമാര്‍ പറയുന്നു.



from mangalam.com https://ift.tt/2PTPc8w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages