ഡിസ്‌കൗണ്ട് നല്‍കിയില്ല; മാളിലെ രണ്ടു ജീവനക്കാരെ വെടിവെച്ച് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ഡിസ്‌കൗണ്ട് നല്‍കിയില്ല; മാളിലെ രണ്ടു ജീവനക്കാരെ വെടിവെച്ച് കൊന്നു

വാരണാസി: ഡിസ്കൗണ്ട് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മാളിലെ രണ്ടു ജീവനക്കാരെ സാധനം വാങ്ങാനെത്തിയ ആൾവെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ വരാണസിയിൽ ജെ.വി.എച്ച് മാളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാളിലെ ഒരു തുണിക്കടയിൽഡിസ്കൗണ്ടിനെ ചൊല്ലി ജീവനക്കാരനുമായുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ സാധനം വാങ്ങാനെത്തിയയാൾ ജീവനക്കാർക്കു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മാളിൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം. വെടിവെപ്പിനെ തുടർന്ന് പോലീസ് മാൾ പൂട്ടി . ദൃസാക്ഷികളെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2DiwnWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages