കോണ്‍ഗ്രസ് സഖ്യം; ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

കോണ്‍ഗ്രസ് സഖ്യം; ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും

ന്യൂഡൽഹി: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകൾ തേടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് രാഹുൽ ഗാന്ധിയെ കാണുമെന്ന് റിപ്പോർട്ടുകൾ. ഇന്ന് ഡൽഹിയിലെത്തുന്ന നായിഡു മറ്റ് പ്രതിപക്ഷ കക്ഷികളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഡിസംബറിൽ തെലങ്കാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും കോൺഗ്രസും സഖ്യം ചേർന്ന് മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. ഇതിനായുള്ള ചർച്ചകൾക്കായാണ് നായിഡു ഡൽഹിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ മുന്നണിയിലേക്ക് ചന്ദ്രബാബു നായിഡുവിനെ കോൺഗ്രസ് നേരത്തെ ക്ഷണിച്ചിരുന്നു. സഖ്യം സംബന്ധിച്ച് ഇരുപാർട്ടികളും സംസ്ഥാനതലത്തിൽ ധാരണയിലെത്തിയിരുന്നു. കർണാടകയിൽ ജനതാദളിനെ കൂടെക്കൂട്ടിയതിന് ശേഷം ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ പ്രമുഖ സഖ്യകക്ഷിയാകും തെലുങ്ക് ദേശം പാർട്ടി. തെലങ്കാന തിരഞ്ഞെടുപ്പിൽ മറ്റ് ചെറിയ പാർട്ടികളേയും കൂടെക്കൂട്ടാൻ കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിച്ചൊല്ലിയാണ് ചന്ദ്രബാബു നായിഡു ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുവന്നത്. ഇതിന് ശേഷം ബിജെപി വിരുദ്ധ ചേരികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നായിഡു.


from mathrubhumi.latestnews.rssfeed https://ift.tt/2OikyRp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages