ഹാഷിംപുര കൂട്ടക്കൊല: 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ഹാഷിംപുര കൂട്ടക്കൊല: 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം

ന്യൂഡൽഹി: 1987-ൽ ഉത്തർപ്രദേശിലെ ഹാഷിംപുരയിൽ 42 പേരെ വെടിവെച്ചുകൊന്ന കേസിൽ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയിലെ (പി.എ.സി.) 16 മുൻ പോലീസുകാർക്ക് ജീവപര്യന്തം തടവ്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. മുരളീധറും വിനോദ് ഗോയലുമടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. വിചാരണ അകാരണമായി വൈകിയതോടെ 2001-ൽ മരിച്ചവരുടെ ബന്ധുക്കൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേസ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയത്. മീററ്റിന് സമീപം ഹാഷിംപുരയിൽനിന്ന് 42 യുവാക്കളെ പോലീസ് പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നുവെന്നാണ് കേസ്. യു.പി. പോലീസിലെ പ്രത്യേകവിഭാഗമായ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലെ 19 പേരെയാണ് പ്രതിചേർത്തിരുന്നത്. 17 പേർക്കെതിരേയാണ് കുറ്റപത്രം നൽകിയത്. ഇതിലൊരാൾ വിചാരണയ്ക്കിടെ മരിച്ചു. 2015-ൽ മതിയായ തെളിവില്ലെന്നുപറഞ്ഞ് വിചാരണ കോടതി പ്രതികളെ വെറുതേ വിട്ടിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മിഷനും കൂട്ടക്കൊലയെ അതിജീവിച്ച സുൾഫിക്കർ നാസിറും ചേർന്ന് ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ വിധി. കുറ്റക്കാരായ 16 പേരും ഇപ്പോൾ സർവീസിൽനിന്ന് വിരമിച്ചു. Content Highlight: Hashimpura massacre case: Delhi HC sentences 16 ex-policemen to life imprisonment


from mathrubhumi.latestnews.rssfeed https://ift.tt/2CTrjqQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages