മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 160 പോയന്റ് ഉയർന്ന് 34603ലും നിഫ്റ്റി 38 പോയന്റ് നേട്ടത്തിൽ 10425ലുമാണ് വ്യാപാരം നടക്കുന്നത്. ഓട്ടോമൊബൈൽ, ഇൻഫ്ര, ഊർജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ഐടി, ഫാർമ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. എൽആന്റ്ടി, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഹിൻഡാൽകോ, മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, സിപ്ല, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2zlGc1A
via
IFTTT
No comments:
Post a Comment