തീപ്പിടിത്തം: ഓക്സിജന്‍ കുറയും; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

തീപ്പിടിത്തം: ഓക്സിജന്‍ കുറയും; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: മൺവിളയിൽ പ്ലാസ്റ്റിക് ഫാക്ടറി കത്തിയതിൽ ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റർ ചുറ്റളവിൽ ഓക്സിജന്റെ അളവു കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. പ്ലാസ്റ്റിക് കത്തിയതിൽനിന്ന് ഉയരുന്ന പുകയിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് എന്നിവ കലർന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവു കുറയ്ക്കും. കൊച്ചുകുട്ടികൾ, അലർജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവർ എന്നിവർ ശ്രദ്ധിക്കണം. ഇവർ ഒരു കിലോമീറ്റർ ചുറ്റളവിൽനിന്നും മാറിനിൽക്കുന്നതാണ് നല്ലത്. വളരെ ഉയർന്ന അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തിൽ കലർന്നിരിക്കുന്നത്. ഇതു ശ്വസിച്ചാൽ സാരമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാർ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടുത്തുള്ള താമസക്കാർ മാറിപ്പോകാൻ ജില്ലാ ഭരണകൂടം കർശനമായി നിർദേശിച്ചിട്ടുണ്ട്. സമീപവാസികൾ മാറിത്താമസിക്കണമെന്ന് രാത്രിയോടെ കളക്ടറുടെ നിർദേശപ്രകാരം ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നൽകി. ഒരാഴ്ചത്തേക്ക് പ്ലാസ്റ്റിക് കത്തിയമർന്നതിന്റെ മലിനീകരണം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/2AEF2jL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages