സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത് ആചാരങ്ങള്‍ തകര്‍ക്കാനാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി. മുഖ്യമന്ത്രി കള്ളം ആവര്‍ത്തിച്ച് പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ ഭക്തരുടെ പ്രശ്നം മനസ്സിലാക്കാന്‍ മനുഷ്യാവകാശ കമ്മീഷനെ പോലീസ് അനുവദിക്കുന്നില്ല. പോലീസ് നിശ്ചയിക്കുന്ന സ്ഥലങ്ങളിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പരാതിയും കമ്മീഷന്‍ പരിശോധിക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2S0D2Iv
via IFTTT
No comments:
Post a Comment