ന്യൂഡല്‍ഹി: റാഫേല്‍ ജെറ്റ് ഇടപാടില്‍ പ്രധാനമന്ത്രിയെ 15 മിനിട്ട് ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി സ്മൃതി ഇറാനി. അദ്ദേഹത്തിന് അത്തരത്തിലൊരു വെല്ലുവിളിയുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചെല്ലുകയും ഇടപാടുകളെക്കുറിച്ച് ചോദിക്കുകയുമാണ് വേണ്ടത്.
രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ ഗ്രാമപഞ്ചായത്തുകളുടെ പേരുതന്നെ തെറ്റാതെ പറഞ്ഞാല്‍ വലിയ കാര്യമെന്നും കേന്ദ്രമന്ത്രി പരിഹരിച്ചു. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ക്കെ അമേഠി ഗാന്ധികുടുംബത്തിന്റെ പോക്കറ്റിലാണെന്നും സ്മൃതി ഇറാനി പറഞ്ഞു. 2014ലില്‍ രാഹുല്‍ ഗാന്ധിയുമായി ഈ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് തോറ്റിരുന്നു. കടുത്ത സമ്മര്‍ദ്ദമാണ് സ്മൃതി രാഹുലിനുണ്ടാക്കിയത്.
അമേഠിയില്‍ 77 കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സ്മൃതി ഇറാനി വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പാണ് റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയേ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ രംഗത്തുവന്നിരിക്കുന്നത്.
എന്നാല്‍, രാഹുലിന്റെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പുറമെ ഫ്രഞ്ച് സര്‍ക്കാരും കമ്പനിയും നിഷേധിച്ചിരുന്നു. അമേഠിയിലെ ജനങ്ങള്‍ക്ക് വാഴവിത്തുകള്‍ ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടിയെയും കേന്ദ്രമന്ത്രി പരിഹസിച്ചു.
from mangalam.com https://ift.tt/2DNvQwe
via IFTTT
No comments:
Post a Comment