ഇനി സ്‌കൂളുകളില്‍ പൊതിച്ചോര്‍ രുചി അറിയാന്‍ സാധിക്കില്ല; പൊതിച്ചോറുകള്‍ സ്‌കൂളുകളില്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

ഇനി സ്‌കൂളുകളില്‍ പൊതിച്ചോര്‍ രുചി അറിയാന്‍ സാധിക്കില്ല; പൊതിച്ചോറുകള്‍ സ്‌കൂളുകളില്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

കൊച്ചി: ഒരിക്കലെങ്കിലും സ്‌കൂളില്‍ വെച്ച് പൊതിച്ചോറിന്റെ രുചിയറിയാത്തവരായി ആരും കാണില്ല. എന്നാല്‍ ഇനി സ്‌കൂളുകളിലെ പൊതിച്ചോറുകളും ഓര്‍മ്മയായേക്കും. സ്‌കൂളില്‍ ഭക്ഷണപൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുത് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്സ് ഉപയോഗിക്കണം എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.

മാത്രമല്ല സ്‌കൂളില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത് എന്ന നിര്‍ദേശവുമുണ്ട്. ഹരിത പെരുമാറ്റച്ചട്ട ലംഘനം ചില സ്‌കൂളുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിര്‍ദേശം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്ക, പ്ലാസ്റ്റിക് ഫല്‍ക്സ്, പ്ലാസ്റ്റിക് കാരി ബാഗുകള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കണം.

ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. സ്റ്റീല്‍ കുപ്പികളില്‍ വെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും, സ്‌കൂളില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനം വേണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശമുണ്ട്.



from mangalam.com https://ift.tt/2DOsucC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages