ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനതയോട് ചെയ്ത ദ്രോഹമാണെന്ന് പോണ്‍ വീഡിയോ ഭീമന്മാരായ പോണ്‍ഹബ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനതയോട് ചെയ്ത ദ്രോഹമാണെന്ന് പോണ്‍ വീഡിയോ ഭീമന്മാരായ പോണ്‍ഹബ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതില്‍ പ്രതികരണവുമായി ലോകത്തെ പോണ്‍ വീഡിയോ ഭീമന്മാരായ പോണ്‍ഹബ്. ഈ നടപടി രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്നായിരുന്നു പോണ്‍ഹബ്ബിന്റെ പ്രതികരണം. ഈ നിരോധനത്തിലൂടെ നിയമവിരുദ്ധമായ ഉള്ളടക്കമുള്ള പോണ്‍ സൈറ്റുകളിലേക്ക് ആളുകള്‍ എത്തുമെന്നും പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ഇന്ത്യയില്‍ നിരോധനം വന്നതിലൂടെ ട്രാഫിക് നന്നായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രാജ്യത്ത് 827 പോണ്‍ സൈറ്റുകള്‍ നിരോധിച്ച ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു കൊറി പ്രൈസ്. ഇതിന്റെ അനന്തരഫലം എന്താണെന്ന് ഇപ്പോള്‍ നിര്‍ണയിക്കാനാവില്ല. പോണ്‍ഹബ് സൈറ്റ് ഉപയോഗിക്കുന്നവരില്‍ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ, അലക്‌സ റാങ്കിംഗില്‍ ലോകത്തെ ഏറ്റവും ജനപ്രീയ വെബ്‌സൈറ്റുകളില്‍ 29-ാം സ്ഥാനം പോണ്‍ഹബ്ബിനാണ്.-കൊറി പറഞ്ഞു.

പോണോഗ്രഫിക്കെതിരെയും സ്വകാര്യമായി പോണ്‍ കാണുന്നതിനെതിരെയും ഇന്ത്യയില്‍ യാതൊരു നിയമവുമില്ല. രാജ്യത്തെ ഏറ്റവും വ്യവസ്ഥാപിതമായ പ്രശ്‌നത്തിന് സര്‍ക്കാരിന് പരിഹാരം കണ്ടെത്താനാവുന്നില്ല. അതിനാല്‍ തങ്ങളുടെതടക്കമുള്ള വെബ്‌സൈറ്റുകള്‍ക്ക് കുറ്റം ചുമത്തുന്നു. പോണ്‍സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തോടും സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് നയങ്ങളോടും പൂര്‍ണമായി വിയോജിക്കുന്നു വെന്നും എന്നാല്‍ സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പോണ്‍ഹബ് വൈസ്പ്രസിഡന്റ് പറഞ്ഞു.

ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.



from mangalam.com https://ift.tt/2Q5iK4h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages