പൂനെ: സ്വന്തം ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത നേവി കമാന്റര്‍ക്കെതിരേ കേസ്. മുന്‍ ആര്‍മി ക്യാപ്റ്റന്‍ കൂടിയായ 39 കാരന്‍ സ്വന്തം ഭാര്യയ്ക്ക് പുറമേ സഹപ്രവര്‍ത്തകരുടെ ഭാര്യമാരുടേയും അജ്ഞാത യുവതികളുടെയുമെല്ലാം ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോ ആപ്പ് ഉപയോഗിച്ച് നഗ്നചിത്രം ഉണ്ടാക്കിയതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നിലവില്‍ ഡല്‍ഹിയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്‍ സ്വന്തം ജി മെയില്‍ ഉപയോഗിച്ചായിരുന്നു ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തത്. ഭര്‍ത്താവിന്റെ പോര്‍ണോഗ്രാഫി ഭ്രാന്തുമൂലം ഭാര്യയും രണ്ടു മക്കളും പൂനെയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഇവരുടെ വിവാഹം കഴിഞ്ഞ് 11 വര്‍ഷമായി. ഭര്‍ത്താവിന് സഹപ്രവര്‍ത്തകരില്‍ ഒരാളുടെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന് അയാള്‍ തന്നോട് പറഞ്ഞിരുന്നതായും ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൂനെയിലെ കുടുംബക്കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിട്ടുമുണ്ട്.
കമാന്ററെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഭാര്യ നല്‍കിയ പരാതിയുടെ പകര്‍പ്പ് പോലീസ് നാവിക അധികൃതര്‍ക്കും അയച്ചിട്ടുണ്ട്. വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് രാത്രി ഏറെ വൈകുവോളം തന്റെ ലാപ്‌ടോപ്പിലെ വെബ്ക്യാം വഴി നഗ്നഫോട്ടോളും വീഡിയോകളും ആസ്വദിച്ചിരുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്ന് ഭാര്യ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരിക്കല്‍ താന്‍ പൊട്ടിത്തെറിച്ചപ്പോള്‍ പശ്ചാത്താപിച്ച് ഇനി ചെയ്യില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വീഡിയോയും നഗ്നചിത്രങ്ങളും കാണാന്‍ തുടങ്ങി. മക്കളെ ഓര്‍ത്ത് പിന്നീട് എല്ലാം സഹിച്ചു കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഇടപെടുത്തിയിട്ട് പോലും ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ മാറ്റം വന്നില്ലെന്ന് ഇവര്‍ പറയുന്നു.
from mangalam.com https://ift.tt/2RljMpe
via IFTTT
No comments:
Post a Comment