ന്യൂഡല്‍ഹി: പോലീസ് ആസ്ഥാനത്തിന് മുകളില്‍ നിന്നും ചാടി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആത്മഹത്യ ചെയ്തു. 53 കാരനായ പ്രേം ബല്ലാഭയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മരണകാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പ്രധാന കവാടത്തിനടുത്തുള്ള കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
from mangalam.com https://ift.tt/2Rmc9il
via IFTTT
No comments:
Post a Comment