ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അങ്കിവ് ബൈസോയയെ പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അങ്കിവ് ബൈസോയയെ പുറത്താക്കി

ന്യൂഡൽഹി: മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്വിദ്യാർഥി യൂണിയൻ പ്രസിഡന്റ്അങ്കിവ്ബൈസോയയുടെഅഡ്മിഷൻ ഡൽഹി സർവകലാശാല റദ്ദാക്കി. ആരോപണങ്ങളേത്തുടർന്ന് പ്രസിഡന്റ് സ്ഥാനമൊഴിയാൻഎബിപിവി ആവശ്യപ്പെട്ടതിന് പിന്നാലെയാണ്ബൈസോയയെ ബുദ്ധമത പഠനവിഭാഗത്തിൽനിന്നും പുറത്താക്കിയത്. ബൈസോയ സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരുവള്ളുവർ സർവകലാശാല അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് ഡൽഹി സർവകലാശാലയുടെ നടപടി. നവംബർ 14ന് ബൈസോയയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ വിദ്യാർഥി സംഘടനയായ എബിവിപിയിൽനിന്നും ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാല മാനദണ്ഡങ്ങൾ പ്രകാരം അഡ്മിഷൻ റദ്ദായ സാഹചര്യത്തിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബൈസോയ സ്വാഭാവികമായും പുറത്താകും. സംഭവവുമായി ബന്ധപ്പെട്ട് ബുദ്ധമത പഠനവിഭാഗം മേധാവി തങ്ങൾക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഇതിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും നോർത്ത് ഡൽഹി അഡീഷണൽ ഡിസിപി ഹരീന്ദർ സിങ് അറിയിച്ചു. Content Highlights:DU cancelled DUSU president Ankiv Baisoya's admission a day before he stepped down


from mathrubhumi.latestnews.rssfeed https://ift.tt/2Q2TNp4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages