ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ; പലയിടത്തും കെ.എസ്.ആര്‍.ടി സര്‍വീസ് നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ; പലയിടത്തും കെ.എസ്.ആര്‍.ടി സര്‍വീസ് നിര്‍ത്തി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തിവെച്ചത് യാത്രക്കാരെ വലച്ചു. പോലീസ് സംരക്ഷണം തന്നാലെ സർവീസ് ആരംഭിക്കുവെന്ന് കെ.എസ്.ആർ.ടി.സി.അധികൃതർ അറിയിച്ചു.ഹർത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ച പ്രഖ്യാപിച്ച ഹർത്താൽ രാവിലെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ട ഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല. ചികിത്സക്കും മറ്റും പോകുന്നവരെ വൈകി പ്രഖ്യാപിച്ച ഹർത്താൽ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഓട്ടോകളടക്കം ചുരുക്കം ചില ടാക്സി വാഹനങ്ങൾമാത്രമാണ് നിരത്തിലറങ്ങിയത്. ഹർത്താൽ അറിയാതെ നിരത്തിലിറങ്ങിയ സ്വാകാര്യ ബസുകൾ പലയിടങ്ങളിലായി ഹർത്താൽ അനുകൂലികൾ തടയുന്നുണ്ട്. അതേ സമയം പത്തനംതിട്ടയിൽ നിന്നും എരുമേലിയിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നുണ്ട്. മറ്റു സർവീസുകളൊക്കെ നിർത്തിവെച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ ഇന്ന് നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകൾ മാറ്റിവെച്ചിട്ടുണ്ട്. വയനാട് ജില്ലാ സ്കൂൾ കലോത്സവവും നാളത്തേക്ക് മാറ്റി. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ജില്ലാകളക്ടറുടെ അദാലത്തും മാറ്റിവെച്ചിട്ടുണ്ട്. കേരള സർവകലാശാല വിദൂരവിദ്യാഭ്യാസം വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ ക്ലാസുകളും മാറ്റിവെച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം Content Highlights:Kerala harthal, ksrtc service


from mathrubhumi.latestnews.rssfeed https://ift.tt/2QMcp9W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages