പത്തനംതിട്ട: മരക്കൂട്ടത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ റാന്നി പോലീസ് സ്റ്റേഷന് മുന്നിൽ നാമജപ പ്രതിഷേധം. കരുതൽ തടങ്കലിലാക്കിയ ശശികല ഇപ്പോൾ റാന്നി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. സ്റ്റേഷനിൽ അവർ ഉപവാസ സമരത്തിലാണ്. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലെ പോലീസ് അറസ്റ്റ് ചെയ്തത്. ശശികലയെ കൂടാതെ നാല് സംഘപരിവാർ സംഘടനാ നേതാക്കളേയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയിൽ ഇവരുടെ നേതൃത്വത്തിൽ മുമ്പുണ്ടായ സംഘർഷങ്ങൽ കണക്കിലെടുത്താണ് കരുതൽ അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. കൂടുതൽ നേതാക്കാളെ ഇനിയും കരുതൽ തടങ്കലിലാക്കാൻ സാധ്യതയുണ്ട്. അഞ്ചു മണിക്കൂർ തടഞ്ഞു നിർത്തിയതിന് ശേഷമാണ് പുലർച്ചെ 1.30 ഓടെ ശശികലയെ മരക്കൂട്ടത്ത്വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. തിരിച്ചു പോകണമെന്ന് പോലീസിന്റെ നിർദേശം അനുസരിക്കാത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. പോലീസ് അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ഹിന്ദുഐക്യവേദി ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. Content Highlights:sasikala arrest, protest,Ranni police station
from mathrubhumi.latestnews.rssfeed https://ift.tt/2QK3o0Z
via
IFTTT
No comments:
Post a Comment