'ഞാന്‍ തിരികെ വന്നില്ലെങ്കിലും ഫോട്ടോ ഷൂട്ടുമായി മുന്നോട്ട് പോകണം'; തമാശയ്ക്ക് പറഞ്ഞത് ഒടുവില്‍ കാര്യമായി; പ്രിയപ്പെട്ടവന്‍ വിടപറഞ്ഞു, എങ്കിലുംഒരു നവവധുവിനെ പോലെ അവള്‍ അണിഞ്ഞൊരുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

'ഞാന്‍ തിരികെ വന്നില്ലെങ്കിലും ഫോട്ടോ ഷൂട്ടുമായി മുന്നോട്ട് പോകണം'; തമാശയ്ക്ക് പറഞ്ഞത് ഒടുവില്‍ കാര്യമായി; പ്രിയപ്പെട്ടവന്‍ വിടപറഞ്ഞു, എങ്കിലുംഒരു നവവധുവിനെ പോലെ അവള്‍ അണിഞ്ഞൊരുങ്ങി

എല്ലാ പെണ്‍കുട്ടികളേയും പോലെ തന്നെ സ്വന്തം വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ഇന്തന്‍ സ്യാരിയും. നവംബര്‍ 11 നായിരുന്നു അവളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവളുടെ പ്രിയപ്പെട്ടവന്‍ ആ ദിവസത്തിനായി കാത്തു നില്‍ക്കാതെ വിട പറയുകയായിരുന്നു. ഒക്ടോബറില്‍, ജക്കാര്‍ത്തയ്ക്കടുത്ത് കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ ഫ്ലൈറ്റ് 610 ലെ യാത്രക്കാരനായിരുന്നു അവളുടെ പ്രിയപ്പെട്ടവനായ റിയോ നാന്ത പ്രതമ.

പ്രിയപ്പെട്ടവന് വേണ്ടി വിവാഹദിനത്തില്‍ സ്യാരി വളരെ മനോഹരിയായി അണിഞ്ഞൊരുങ്ങി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്ന ചിത്രത്തില്‍ സ്യാരി വെള്ള വിവാഹ ഗൗണാണ് ധരിച്ചിരിക്കുന്നത്. പ്രതമയും അവളും ഒരുമിച്ചു ചേര്‍ന്നാണ് അത് തിരഞ്ഞെടുത്തിരുന്നത്. യാത്ര പോകും മുമ്പ് ഒരു താമാശ പോലെ പ്രതമ ഒരു കാര്യം പറഞ്ഞിരുന്നു, 'ഞാന്‍ തിരികെ വന്നില്ലെങ്കിലും ഫോട്ടോ ഷൂട്ടുമായി മുന്നോട്ട് പോകണം' എന്ന്. അതൊരു ക്രൂരമായ തമാശയായി മാറി. അദ്ദേഹം തിരിച്ചുവന്നില്ല. അങ്ങനെയാണ് അവള്‍ ഫോട്ടോഷൂട്ടുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്. 'ആ സമയത്ത് എന്റെ മനസിലുണ്ടായിരുന്ന വിഷാദം പറഞ്ഞറിയിക്കാനറിയില്ല. ഇപ്പോഴും ഞാന്‍ പുഞ്ചിരിക്കുന്നത് നിനക്ക് വേണ്ടി മാത്രമാണ്' എന്നാണ് അവള്‍ കുറിച്ചത്. 'എനിക്ക് വേദനിക്കാതിരിക്കാനാകില്ല. പക്ഷെ, എന്നാലും ഞാന്‍ കരുത്തുള്ളവളായിരിക്കും നീ പറയുന്നതു പോലെ' എന്നും അവളെഴുതി.

സ്യാരിയുടെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. ലോകത്തിന്റെ എല്ലായിടത്തു നിന്നും പ്രതമയ്ക്ക് ആളുകള്‍ ആദരാഞ്ജലികളര്‍പ്പിക്കുകയാണ്. 13 വര്‍ഷങ്ങളായുള്ള പ്രതമയുമായുള്ള ബന്ധത്തെ തന്റെ 'ആദ്യത്തെ പ്രണയം' എന്നാണ് സ്യാരി വിശേഷിപ്പിച്ചിരിക്കുന്നത്. ''ആ ചിത്രങ്ങളെങ്ങനെ ആയിരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷെ, അവളുടെ മനസിന്റെ കരുത്തിന് നന്ദി പറയുന്നു. അതുകൊണ്ടാണ് ആ ചിത്രം നന്നായത്'' - ഫോട്ടോഗ്രാഫര്‍ പറയുന്നു.



from mangalam.com https://ift.tt/2KadENL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages