സന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ; രാഹുല്‍ ഈശ്വര്‍ നിലയ്ക്കല്‍ എത്തി ഒപ്പിട്ടു മടങ്ങി ; ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാതിരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കരുതല്‍ തടങ്കല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

സന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ; രാഹുല്‍ ഈശ്വര്‍ നിലയ്ക്കല്‍ എത്തി ഒപ്പിട്ടു മടങ്ങി ; ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാതിരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കരുതല്‍ തടങ്കല്‍

നിലയ്ക്കല്‍: ശബരിമലയുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധങ്ങളും ശശികല ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഈശ്വര്‍ നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിട്ടു മടങ്ങി. ഇന്ന് രാവിലെയായിരുന്നു രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ എത്തിയത്. സന്നിധാനത്തേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സന്നിധാനത്തേക്ക് പോകാതെ മടങ്ങുകയായിരുന്നു.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായിട്ടായിരുന്നു രാഹുല്‍ ഈശ്വര്‍ നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ തീര്‍ത്ഥാടകരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു പിന്നീട് ജാമ്യം നല്‍കിയെങ്കിലും ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ചിലര്‍ രക്തം വീഴ്ത്തിയും അശുദ്ധി ഉണ്ടാക്കാന്‍ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലാകുകയായിരുന്നു. ണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയില്‍ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ എത്തിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ഒരുങ്ങിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റാന്നി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ബിജെപി നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്. പട്ടികജാതി മോര്‍ച്ചാ സംസ്ഥാനപ്രസിഡന്റ് പി.സുധീറിനെയും ശബരിമല ആചാരസംരക്ഷണസമിതി പൃത്ഥ്വിപാലിനെയും ഇന്ന് പുലര്‍ച്ചെയാണ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ കൂടുതല്‍ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയിലെത്തുന്ന തീര്‍ഥാടകരെ തമ്പടിക്കാനോ കൂട്ടം കൂടാനോ പൊലീസ് അനുവദിക്കുന്നില്ല.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് ശബരിമല നട തുറന്നത്. വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ദര്‍ശനത്തിന് ഇപ്പോഴും നീണ്ട ക്യൂവുണ്ട്. കൃത്യമായ നിയന്ത്രണത്തോടെ മാത്രമാണ് സന്നിധാനത്തേയ്ക്ക് തീര്‍ഥാടകരെ കടത്തി വിടുന്നത്. ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാന്‍ അനുവദിയ്ക്കാതെ ക്യൂ പാലിച്ച് മാത്രമേ ദര്‍ശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയില്‍ ആളുകള്‍ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ മുന്‍കരുതല്‍.



from mangalam.com https://ift.tt/2OPlL2P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages