റാന്നി പോലീസ് സ്റ്റേഷനു മുമ്പിൽ അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധം ; ജലപാനം പോലുമില്ലാതെ ശശികല ഉപവാസം തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

റാന്നി പോലീസ് സ്റ്റേഷനു മുമ്പിൽ അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധം ; ജലപാനം പോലുമില്ലാതെ ശശികല ഉപവാസം തുടരുന്നു

റാന്നി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല, പട്ടിക മോർച്ച സംസ്ഥാന പ്രസിഡന്റ് സുധീർ ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥിവാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടക്കുന്നതിനിടയില്‍ റാന്നി പോലീസ് സ്റ്റേഷനു മുമ്പിൽ അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധം തുടരുന്നു. ഭക്തര്‍ സ്റ്റേഷൻ മുറ്റത്തും പുറത്തുമായി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

സ്ത്രീകളടക്കം ആയിരത്തിലധികം വരുന്ന ജനക്കൂട്ടമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. എല്ലാവരും ഇപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനിലാണുള്ളത്. ശശികല അടക്കമുള്ളവർ സ്റ്റേഷനിലും ഉപവാസം തുടരുകയാണ്. മരക്കൂട്ടത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. നിയന്ത്രണം മറികടന്നു സന്നിധാനത്തേക്ക് പോകാനൊരുങ്ങിയതിനാണ് അറസ്റ്റ്. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് അറസ്റ്റ് വേണ്ടി വന്നത്. കെപി ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്റ്റേഷനിലും ശശികല ഉപവാസം തുടരുകയാണ്.

ജലപാനം പോലും ഇല്ലാതെ ഇവർ ക്ഷീണിതരായതിനാൽ ഇവർക്കു വൈദ്യസഹായം നൽകാൻ പോലീസ് ആലോചിച്ചെങ്കിലും സ്റ്റേഷൻ മുറ്റത്ത് നാമജപ പ്രതിഷേധവുമായി നുറുകണക്കിനാളുകൾ ഇരിക്കുന്നതിനാൽ അവരുടെ ഇടയിലൂടെ കൊണ്ടു പോകുന്നത് പ്രയാസമാണെന്ന കണ്ട് പോലീസ് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്.

ശശികലയെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പോലീസിന്റെ കാട്ടുനീതിയില്‍ പ്രതിഷേധിക്കാന്‍ ഇതല്ലാതെ മാര്‍ഗ്ഗം ഇല്ലായിരുന്നു എന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്.



from mangalam.com https://ift.tt/2Q1AnAR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages