ത്രിച്ചി : ഗര്‍ഭപരിശോധനയ്ക്ക് എത്തിയ സ്ത്രീ ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായി. 52 കാരിയായ ആരയിയാണ് നിന്നനില്‍പ്പില്‍ അപ്രത്യക്ഷയായത്. വെത്തിയന്‍ഗുഡിയിലാണ് സംഭവം. ഗര്‍ഭിണിയാണോയെന്നറിയാനായാണ് ആരയി ആശുപത്രിയില്‍ എത്തിയത്. ഒന്‍പത് കുട്ടികളുള്ള ഇവരോട് കുടുംബാസൂത്രണം വേണമെന്ന് പറഞ്ഞതോടെ ഇവരെ ആശുപത്രിയില്‍ നിന്ന് കാണാതാകുകയായിരുന്നു.
പത്താംതവണ ഗര്‍ഭിണിയായ സ്ത്രീയോടാണ് ഡോക്ടര്‍ കുടുംബാസൂത്രണത്തെക്കുറിച്ച് പറഞ്ഞത്. ഒമ്പതുമക്കളുടെ അമ്മയായ ആരയി താന്‍ പത്താമതും ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. ഒമ്പതാമത്തെ കുട്ടിയുണ്ടായി 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവര്‍ വീണ്ടും ഗര്‍ഭിണിയാകുന്നത്. പരിശോധനയ്ക്കെത്തിയ ആരയിയോട് അവര്‍ ഗര്‍ഭണിയാണെന്നും പ്രസവത്തിനായി ഉടന്‍തന്നെ അഡമിറ്റ് ആകണമെന്നും ജനനനിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
ഡോക്ടറുടെ ഈ നിര്‍ദ്ദേശത്തെ ഭയന്നാകാം ഇവര്‍ ആശുപത്രി വിട്ടു പോയതെന്നാണ് കരുതപ്പെടുന്നത്. ആരയിയുടെ ഒമ്പതു പ്രസവങ്ങളും വീട്ടില്‍ത്തന്നെയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഒമ്പതുപേരില്‍ നാലുപേര്‍ വിവാഹിതരാണ്.
from mangalam.com https://ift.tt/2Dt2KRJ
via IFTTT
No comments:
Post a Comment