ദ്വീപിന് കാവലായി ആയുധമേന്തിയ ഗോത്രവര്‍ഗക്കാര്‍; അടുക്കാനാവാതെ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ദ്വീപിന് കാവലായി ആയുധമേന്തിയ ഗോത്രവര്‍ഗക്കാര്‍; അടുക്കാനാവാതെ പോലീസ്

പോർട്ട് ബ്ലെയർ: സെന്റിനൽ ഗോത്രവർഗക്കാരാൽ കൊല്ലപ്പെട്ട അമേരിക്കൻ സ്വദേശിയുടെ മൃതദേഹം വീണ്ടെടുക്കാനുള്ള അധികൃതരുടെ ശ്രങ്ങൾ തുടരെ വിഫലമാകുന്നു. ആയുധമേന്തിയ ഗോത്രവർഗക്കാർ ദ്വീപിന് കാവലായി നിൽക്കുന്നതിനാൽ ദ്വീപിലേക്ക് അടുക്കാൻ കഴിയാതെ കുഴങ്ങുകയാണ് പോലീസെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അലൻ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനായി സെന്റിനൽ ദ്വീപിലേക്ക ശനിയാഴ്ച ബോട്ടിൽ സഞ്ചരിച്ച പോലീസിന് കാണേണ്ടി വന്നത് ദ്വീപിലെ ബീച്ചിൽ ആയുധമേന്തി നിൽക്കുന്ന ഗോത്രവർഗക്കാരെയാണ്. ദ്വീപിൽ നിന്നുള്ള സുരക്ഷിതമായ അകലമായ 400 മീറ്റർദൂരത്ത് കടലിൽ ബോട്ട് നിർത്തിയ സംഘം ധൂരദർശിനി ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അമ്പും വില്ലുമുൾപ്പടെയുള്ള ആയുധങ്ങളേന്തിയ ഗ്രോത്രവർഗക്കാരെ കണ്ടത്. അവർ സംഘത്തിന് നേരെതുറിച്ചുനോക്കി നിലയുറപ്പിച്ചുവെന്നും ഏറ്റുമുട്ടൽ ഒഴിവാക്കാനായി പോലീസ് സംഘം തിരിച്ച് പോരുകയായിരുന്നെന്നും പ്രദേശത്തെ പോലീസ് തലവനായ ദേപേന്ദ്ര പതക് എ.എഫ്.പിയോട് പറഞ്ഞു. സെന്റിനലുകളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാനമുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട അലൻ ചൗ 27 കാരനായ അമേരിക്കൻ സുവിശേഷകൻ ചൗവിന്റെ മരണത്തോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ നിഗൂഡതകൾ നിറഞ്ഞു നിൽക്കുന്ന സെന്റിനൽ ദ്വീപിലേക്ക് തിരിഞ്ഞിരിക്കയാണ്. 60,000 ത്തിലധികം കൊല്ലത്തിലേറെയായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിമനിവാസികളാണ് സെന്റിനൽ ദ്വീപിൽ.ജോൺ അലൻ ചൗ വിനോദസഞ്ചാരത്തിന് അനുമതി ലഭിച്ചാണ് ദ്വീപിലെത്തിയത്. ദ്വീപിലെ ഗോത്രവാസികളെ മതപരിവർത്തനം എന്നതായിരുന്നു ചൗവിന്റെ ഉദ്ദേശമെന്ന് അന്വേഷണസംഘം പറയുന്നു. അമ്പെയ്തും കുന്തം കൊണ്ട് ആക്രമിച്ചുമാണ് ദ്വീപ് വാസികൾ ചൗവിനെ കൊലചെയ്തതെന്നും അതിനു ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്തതായും ചൗവിനെ ദ്വീപിലെത്താൻ സഹായിച്ച മത്സ്യത്തൊഴിലാളികൾ അറിയിച്ചിരുന്നു. 2006 ൽ ദ്വീപിലെത്തിയ രണ്ടു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതശരീരം വീണ്ടെടുക്കാൻ നടത്തിയ സേനാശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പിന്നീട് പുറത്തെടുത്ത് മുളയിൽ കൊളുത്തി ബീച്ചിൽ സ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കേസിനെ കുറിച്ചു ദ്വീപ് നിവാസികളുടെ പെരുമാറ്റത്തെ കുറിച്ചും വിശദമായി പഠിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി നരംവംശശാസ്ത്രജ്ഞരുടെ സഹായവും ഇവർ തേടിയിട്ടുണ്ട്. ചൗവിന്റെ മരണം കൊലപാതകമാണെങ്കിലും ദ്വീപിലെ പ്രത്യേക സാഹചര്യ കണക്കിലെടുത്ത് സെന്റിനലുകൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന നില പാടിലാണ് പോലീസ്. content highlights:Armed Sentinelese Drive Away Top Cops in Bid to Retrive US mans Body


from mathrubhumi.latestnews.rssfeed https://ift.tt/2DJuDFj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages