രാജ്യത്ത് പെട്രോള്‍ പമ്പുകളുടെ പെരുമഴക്കാലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

രാജ്യത്ത് പെട്രോള്‍ പമ്പുകളുടെ പെരുമഴക്കാലം

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾ നാല് വർഷത്തിനുള്ളിൽ ഇതാദ്യമായി തങ്ങളുടെ ചില്ലറ വ്യാപര ശൃംഖല വ്യാപിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 65,000 പമ്പുകൾക്ക് ഡീലർമാരെ ക്ഷണിച്ചുള്ള അപേക്ഷകൾ ആവശ്യപ്പെടാൻ പൊതുമേഖല കമ്പനികൾ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെുടപ്പിന് ശേഷമായിരിക്കും ഡീലർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുക. അതേ സമയം പെട്രോൾ പമ്പുകൾക്ക് കൂട്ടത്തോടെ അപേക്ഷകൾ ക്ഷണിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു. മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളും ചേർന്ന് അപേക്ഷ ക്ഷണിച്ചുള്ള സംയുക്ത പരസ്യവും പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ പമ്പുകളുടെ നിർമാണം പൂർത്തീകരിക്കും. കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്ത് 62585 പെട്രോൾ പമ്പുകളാണ് ഉള്ളത്. ഇതിൽ 6000 മാത്രമെ സ്വകാര്യ കമ്പനികൾ നടത്തുന്നുള്ളൂ. 2017-18 വർഷത്തിൽ രാജ്യത്തെ ഇന്ധന ആവശ്യം അഞ്ച് ശതമാനമാണ് വർധനവുണ്ടായത്. പമ്പുകളുടെ ഡീലർഷിപ്പിന് വേണ്ട മാനദണ്ഡങ്ങളിൽ സർക്കാർ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. ഇത്തവണ ഡീലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മുഴുവൻ പ്രക്രിയകളും ഓൺലൈൻ വഴിയാണ്. Content Highlights: It's raining petrol pumps ahead of general election


from mathrubhumi.latestnews.rssfeed https://ift.tt/2QhJxt5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages