കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും മറ്റുള്ളവരെയും നെടുമ്പാശേരി വിമാനത്തില്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിത മേഖലയില്‍ പ്രതിഷേധിച്ചതിനാണ് കേസ്.
കോടതിവിധിയുടെ ആനുകൂല്യത്തില്‍ ശബരിമല ദര്‍ശനത്തിനായി പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പ്രതിഷേധിക്കുകയാണ്. തൃപ്തിയും കൂട്ടരും തിരിച്ചുപോകണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടേ മടങ്ങൂവെന്ന വാശിയിലാണ് തൃപ്തിയും.
അതേസമയം, വിമാനത്താവളത്തില്‍ അധിക സമയം ചെലവഴിക്കാന്‍ കഴിയില്ലെന്ന് സിയാല്‍ അധികൃതര്‍ തൃപ്തി ദേശായിയെ അറിയിച്ചു. തൃപ്തിക്കെതിരായ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും യാത്രക്കാരെയും ബാധിക്കുന്നു. എത്രയും വേഗം പ്രശ്‌നത്തില്‍ തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ സുരക്ഷ സംബന്ധിച്ച് അധികൃതര്‍ പോലീസിനും വിവരം നല്‍കിയിട്ടുണ്ട്.
തൃപ്തിയെ അനുരഞ്ജിപ്പിച്ച് അയക്കാന്‍ പോലീസ് ഉന്നതര്‍ അവരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം നിലയ്ക്ക് പോകാന്‍ തയ്യാറാണെന്നും സുരക്ഷ ഒരുക്കാന്‍ കഴിയില്ലെങ്കില്‍ പോലീസിന് മടങ്ങിപ്പോകാമെന്നും തങ്ങള്‍ ദര്‍ശനം നടത്തിയിട്ടേ മടങ്ങൂവെന്നുമാണ് അവരുടെ നിലപാട്. ആലവു തഹസില്‍ദാറും തൃപ്തിയുമായി രാവിലെ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
from mangalam.com https://ift.tt/2DrwrTA
via IFTTT
No comments:
Post a Comment