പ്രളയത്തിൽ തകർന്ന വീടുകൾ: ആപ്പിലായി സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

പ്രളയത്തിൽ തകർന്ന വീടുകൾ: ആപ്പിലായി സർക്കാർ

ഹരിപ്പാട് : പ്രളയത്തിൽ തകർന്ന വീടെത്ര? വീടും ഭൂമിയും നഷ്ടമായവരെത്ര? കണക്കെടുപ്പിന് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചപ്പോൾ സർക്കാരിന്റെ കണക്കുകൂട്ടലാകെ തെറ്റി. നഷ്ടപരിഹാര വിതരണവും പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണവും വൈകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 'റീബിൽഡ് കേരള' ആപ്പ് വഴിയായിരുന്നു പ്രളയം തകർത്ത വീടുകളുടെ വിവരം സർക്കാർ ശേഖരിച്ചത്. യഥാർഥത്തിലുള്ളതിനെക്കാൾ പലമടങ്ങ് നാശനഷ്ടമാണ് ആപ്പിൽ രേഖപ്പെടുത്തിയത്. ഇതോടെ പട്ടിക വീണ്ടും പരിശോധിച്ച് അനർഹരെ ഒഴിവാക്കാൻ റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ആപ്പിൽ ലഭിച്ചത് 16,002 തകർന്ന വീടുകൾ പ്രളയത്തിൽ 16,002 വീടുകൾ പൂർണമായി തകർന്നെന്നാണ് ആപ്പുവഴി ലഭിച്ച വിവരം. മുമ്പു കണക്കാക്കിയതിനെക്കാൾ എണ്ണം വളരെക്കൂടി. നാലുലക്ഷം രൂപയാണ് ഇത്തരം വീടുകൾക്ക് നഷ്ടപരിഹാരം. ഇതിനുമാത്രമായി 640 കോടി രൂപ വേണം. സംസ്ഥാനത്ത് വീടും ഭൂമിയും നഷ്ടമായത് 944 കുടുംബങ്ങൾക്കെന്നാണ് ആപ്പിലുള്ള കണക്ക്. ഇങ്ങനെയുള്ളവർക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുക. ആലപ്പുഴ ജില്ലയിൽ രണ്ടുകുടുംബങ്ങൾക്കുമാത്രമാണ് പ്രളയത്തിൽ വീടും ഭൂമിയും പൂർണമായി നഷ്ടമായതെന്നാണ് റവന്യൂ അധികൃതർ കണ്ടെത്തിയത്. എന്നാൽ, ആപ്പിലിത് 129 എണ്ണമാണ്. ഭാഗികമായി നശിച്ച വീടുകൾക്ക് നഷ്ടത്തിന്റെ തോതനുസരിച്ച് 65,000 മുതൽ 2.5 ലക്ഷം രൂപവരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലുള്ള 2,43,724 വീടുകളുണ്ടെന്നാണ് ആപ്പിന്റെ കണ്ടെത്തൽ. ഇതും ഏറെ കൂടുതലാണെന്നാണ് വിലയിരുത്തൽ. കണക്കെടുത്തതിങ്ങനെ എൻജിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ 21,350 സന്നദ്ധപ്രവർത്തകരാണ് റീ ബിൽഡ് ആപ്പുമായി സംസ്ഥാനത്ത് വീടുകളിൽ നേരിട്ടെത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഭിത്തിപൊട്ടിയതും മറ്റും മാനദണ്ഡമാക്കിയാണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിലെ അപാകത്തിനൊപ്പം സന്നദ്ധപ്രവർത്തകരുടെ പരിചയക്കുറവും വിനയായി. പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടുകൾക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ റവന്യൂ വകുപ്പാണ് നേരത്തേ സ്വീകരിച്ചിരുന്നത്. വീടിനുണ്ടായ നഷ്ടം തിട്ടപ്പെടുത്താൻ തദ്ദേശസ്ഥാപനത്തിലെ അസി. എൻജിനീയർമാരെ ചുമതലപ്പെടുത്തുന്നതായിരുന്നു പതിവ്. ഇത്തവണയും പ്രളയത്തിന് പിന്നാലെ റവന്യൂ വകുപ്പ് അപേക്ഷകൾ സ്വീകരിച്ചു. പരിശോധന തുടങ്ങുന്ന ഘട്ടത്തിലാണ് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ മൊബൈൽ ആപ്പുവഴി വിവര ശേഖരണത്തിന് തീരുമാനിച്ചത്. തുടർന്ന്, റവന്യൂ വകുപ്പിന് ലഭിച്ച അപേക്ഷകൾ അവർക്ക് കൈമാറി. ആദ്യം ലഭിച്ച അപേക്ഷകളുടെ എണ്ണം റവന്യൂ വകുപ്പിന്റെ പക്കലുണ്ട്. ഇതുമായി പൊരുത്തപ്പെടാത്ത കണക്കാണ് ആപ്പ് വഴി തയ്യാറാക്കിയത്. പൂർണമായും തകർന്ന വീടുകളുടെയും ഭൂമിയും വീടും നഷ്ടപ്പെട്ടതിന്റെയും കൃത്യമായ കണക്കുകൾ റവന്യൂവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആപ്പിലെ കണക്കുകൾ ജില്ല വീടും ഭൂമിയും നഷ്ടമായവർ വീട് പൂർണമായി തകർന്നവർ ഭാഗികനഷ്ടം ആകെ തിരുവനന്തപുരം 11 470 2796 3277 കൊല്ലം 11 322 3147 3480 പത്തനംതിട്ട 41 863 17031 17935 ആലപ്പുഴ 129 2575 60417 63121 കോട്ടയം 19 606 17742 18367 ഇടുക്കി 279 1619 7192 9090 എറണാകുളം 22 2471 86910 89403 തൃശ്ശൂർ 67 3661 21072 24800 പാലക്കാട് 77 1633 6468 8178 മലപ്പുറം 49 692 6984 7725 കോഴിക്കോട് 27 314 5035 5376 വയനാട് 197 576 7053 7826 കണ്ണൂർ 13 147 1599 1759 കാസർകോട് 2 53 278 333 പിഴവിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു ആപ്പ് വഴിയുള്ള സർവേയിൽ പിഴവിനുള്ള സാധ്യത നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധന ഒഴിവാകുന്നതിനാലാണിത്. പിഴവുകൾ ബോധ്യപ്പെട്ടാൽ നേരിട്ട് പരിശോധിച്ച് തിരുത്താനുള്ള അവസരം എൻജിനീയർമാർക്ക് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. -കെ.ടി. സാജൻ, എൽ.എസ്.ജി.ഡി. എൻജിനീയേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി


from mathrubhumi.latestnews.rssfeed https://ift.tt/2zqyxiD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages