വിധി അപമാനകരം; പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടും - കെ.എം ഷാജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

വിധി അപമാനകരം; പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടും - കെ.എം ഷാജി

കോഴിക്കോട്: തന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പാർട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. സുപ്രീം കോടതിയിൽ പോകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ആലോചിക്കും. വർഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് വിജയിച്ചു എന്ന കോടതി വിധി ഒരു മതേതരവാദി എന്ന നിലയിൽ ഏറെ അപമാനകരമാണ്. തന്റെ മതേതര നിലപാട് താൻ എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും വർഗീയ വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്തിയാണ് താൻ. ഏത് തരത്തിലാണ് കോടതിക്ക് ആ ബോധ്യം വന്നത് എന്ന് മനസ്സിലായിട്ടില്ല. തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി അറിയപ്പെടുന്ന മാനിപ്പുലേറ്ററാണ്. നിരവധി വഞ്ചനാ കേസുകളിലെ പ്രതിയാണ്. അദ്ദേഹത്തിൽ നിന്ന് ഇത് പ്രതീക്ഷിച്ചതാണ്. തന്നെ നേരിടാൻ കുറച്ചുകൂടി നല്ല മാർഗം സ്വീകരിക്കാമായിരുന്നു. ഇത്തരത്തിൽ ഒരു നോട്ടീസ് ഇറക്കാനുള്ള വിവരക്കേട് തനിക്കില്ല. അഴിമതി കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് തിരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്നത്. ഇയാൾ ഈ നോട്ടീസ് തിരുകി കയറ്റി കേസ് കൃത്രിമമായി ഉണ്ടാക്കിയതാണ്. മണ്ഡലത്തിലെ ഒരു വ്യക്തി പോലും ആ നോട്ടീസ് കണ്ടിട്ടില്ല. കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കും. 400 വോട്ടിന് പരാജയപ്പെട്ടപ്പോൾ പ്രകാശൻ മാഷ് പോലും തന്നോട് കാണിക്കാത്ത വൃത്തികേടാണ് നികേഷ് കുമാർ കാണിച്ചത്. ഇത്തരത്തിലുള്ള ഒരാളോട് മത്സരിക്കേണ്ടി വന്നതിന്റെ ഗതികേടിൽ നിന്നുണ്ടായ കോടതി വിധിയാണിതെന്നും കെ.എം ഷാജി പ്രതികരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2zDoM0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages