ഭോപ്പാൽ: വോട്ടർമാരെ ചാക്കിലാക്കാൻ പുതിയ തന്ത്രങ്ങളുമായി മധ്യപ്രദേശിൽ മത്സരാർഥികൾ. രാഷ്ട്രീയ ആം ജൻ പാർട്ടിയുടെ ശരത്സിങ് കുമാറാണ് വ്യത്യസ്തരീതിയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. ശരത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ഷൂവായതിനാൽ പ്രചരണത്തിനിടയിൽ മുന്നിലെത്തുന്നവരുടെ ഷൂ പോളീഷ് ചെയ്തു കൊടുത്ത് വോട്ടു ചോദിക്കുകയാണിപ്പോൾ. തന്റെ ചിഹ്നം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ അനുഗ്രഹമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശരത് സിങ്മാധ്യമങ്ങളോട് പറഞ്ഞു. ഷൂവായതിനാൽ മറ്റൊരു കക്ഷിയും തിരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിക്കാൻ ഒരുക്കമില്ലായിരുന്നുവെന്നും താനത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും ശരത്പറയുന്നു. ശരത്മാത്രമല്ല സ്വതന്ത്രസ്ഥാനാർഥി അകുല ഹനുമന്തും വ്യത്യസ്ത രീതിയുമായി രംഗത്തുണ്ട്. വള്ളിച്ചെരുപ്പാണ് ഹനുമന്തിന്റെ ചിഹ്നം. വോട്ടർമാർക്ക് ചെരുപ്പ് വിതരണം ചെയ്യുന്നതിനൊപ്പം വിജയിച്ചു കഴിഞ്ഞാൽ അവരുടെ പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെങ്കിൽ ചെരുപ്പുകൊണ്ട് തല്ലിക്കോളൂ എന്ന ഒരു കുറിപ്പും കൊടുക്കുന്നുണ്ട്ഹനുമന്ത്. നവംബർ 28 നാണ് മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11 ന് ഫലം പ്രഖ്യാപിക്കുന്ന സംസ്ഥാനത്ത് അവസാനവട്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലാണ് സ്ഥാനാർഥികൾ. Content Highlights: Candidatepolishes shoe,another distributes slippers in MadhyaPradesh
from mathrubhumi.latestnews.rssfeed https://ift.tt/2DLSvse
via
IFTTT
No comments:
Post a Comment